/sathyam/media/media_files/2025/10/15/info-park-2025-10-15-16-45-16.jpg)
കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട ക്യാംപസിലെ 88 സെന്റ് ഭൂമിയില്‍ ഒരു നോണ്‍ സെസ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ ഭരണാനുമതി.
ഇന്‍ഫോപാര്‍ക്കിന്റെ തനത് ഫണ്ടും ബാങ്കില്‍ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവില്‍ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക.
ഇന്‍ഫോപാര്‍ക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സര്‍ക്കാരിന്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കര്‍ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജിസിഡിഎയും ഇന്‍ഫോപാര്‍ക്കും തമ്മില്‍ ഒപ്പുവെച്ച ഈ ധാരണാപത്രം കിഴക്കമ്പലം വില്ലേജില്‍ 300 ഏക്കറില്‍ ലാന്‍ഡ് പൂളിങ്ങ് വഴിയാണ് ഇന്‍ഫോപാര്‍ക്ക് വികസനം ലക്ഷ്യമിടുന്നത്.
അനുബന്ധ സൗകര്യങ്ങള്‍ക്കുള്‍പ്പെടെ 1000 ഏക്കര്‍ ഭൂമിയാണ് ജിസിഡിഎ പൂള്‍ ചെയ്യുന്നത്. കിഴക്കമ്പലത്ത് പരിഗണിക്കുന്ന ഭൂമിയുടെ അതിര്‍ത്തികള്‍, ഭൂ ഉപയോഗം, ഭൂരേഖകള്‍, ഫ്‌ലഡ് അനാലിസിസ്, വാട്ടര്‍ ഷെഡ്, ഗതാഗത കണക്ടിവിറ്റി എന്നിവ ശേഖരിച്ച് മാപ്പുകള്‍ തയ്യാറാക്കി.കൂടുതല്‍ വിവരശേഖരണം, നടപ്പാക്കേണ്ട വികസനം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിങ്ങനെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.