ആലപ്പുഴയിൽ വിവരാവകാശ കമ്മിഷൻറെ മിന്നൽ പരിശോധന. ഒന്നും നേരെയല്ലാതെ വിദ്യാഭ്യാസ ഓഫീസ്. ജനങ്ങൾ സമർപ്പിക്കുന്ന വിവരാവകാശ അപേക്ഷകൾ സംബന്ധിച്ച് നിയമത്തിൽ പറയുന്ന രജിസ്റ്ററും ഇല്ല

author-image
കെ. നാസര്‍
Updated On
New Update
G

ആലപ്പുഴ: വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം മിന്നൽ പരിശോധന നടത്തി.

Advertisment

വിവരാവകാശ നിയലവുമായി ബന്ധപ്പെട്ട് സൂക്ഷിക്കേണ്ടുന്ന അടിസ്ഥാന രേഖകളും ഫയലുകളും രജിസ്റ്ററുകളും ഒന്നും നേരാംവണ്ണമില്ലാതെ ഉദ്യോഗസ്ഥൻ കമ്മിഷണർക്കു മുന്നിൽ പകച്ചു നിന്നു.

ജനങ്ങൾ സമർപ്പിക്കുന്ന വിവരാവകാശ അപേക്ഷകൾ സംബന്ധിച്ച് നിയമത്തിൽ പറയുന്ന രജിസ്റ്റർ ഇവിടെയില്ല. കമ്മിഷണർ അത് ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ ഹാജരാക്കിയത് തപാൽ ഇൻവേഡ് രജിസ്റ്റർ. 

വീണ്ടും ചോദിച്ചപ്പോൾ കൊണ്ടുവന്നത് സെക്ഷൻ ക്ലാർക്കുമാരുടെ പി ആർ രജിസ്റ്റർ. വിവരാവകാശ അപേക്ഷകൾക്കു മാത്രമായി ഇൻഫർമേഷൻ ഓഫീസർ സൂക്ഷിക്കേണ്ട ആർടിഐ രജിസ്റ്റർ ഇവിടെയില്ല.

ഇത് കാരണം ഒരാളുടെ വിവരം തേടിയുള്ള അപേക്ഷയുടെ അവസ്ഥ എന്താണെന്ന് അറിയാൻ ഇവിടെ മാർഗമൊന്നുമില്ല. എത്ര അപേക്ഷ വന്നു, എത്ര തീർപ്പാക്കി , എത്ര ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങൾ കമ്മിഷന് ലഭിച്ചിട്ടില്ലെന്ന് കമ്മിഷണർ പറഞ്ഞു.

ഓരോ വിവരാവകാശ ഓഫീസറും സൂക്ഷിക്കേണ്ടുന്ന 10 കോളമുള്ള രജിസ്റ്ററിൽ നിന്നുള്ള വിവരങ്ങൾ കമ്മിഷനും നിയമസഭയ്ക്കും നല്കേണ്ടതുണ്ട്. അതും വിദ്യാഭ്യാസ വകുപ്പ് നല്കിയില്ല.

സോഷ്യൽ സയൻസ് വിഷയത്തിൽ ജില്ലയിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ 2000 മുതലുള്ള ഒരു രേഖയും കണ്ടില്ല. അതില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തേ കമ്മിഷണർ ഹിയറിംഗ് നടത്തി നിർദ്ദേശിച്ച പ്രകാരം രേഖകൾ പുന:സൃഷ്ടിച്ചുവരികയാണെന്ന് ഡി ഡി അറിയിച്ചു.

ഏതു ഓഫീസിലും നിർബന്ധമായും ഉണ്ടാകേണ്ട പൗരാവകാശ രേഖ 4 ദിവസത്തിനകം കാലികമാക്കുമെന്നും നിയമപ്രകാരമുള്ള രേഖകളെല്ലാം രണ്ടാഴ്ചയ്ക്കകം ആരംഭിക്കുമെന്നും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമായതെല്ലാം രണ്ട് ദിവസത്തിനകം ഹരജിക്കാരനായ നസ്റിൻഖാന് നല്കുമെന്നും 

സുപ്രീംകോടതി നിർദ്ദേശിച്ചപ്രകാശം വിവരാവകാശനിയച്ചം നാലാം വകുപ്പു പ്രകാരമുള്ള 17 രേഖകൾ രണ്ടാഴ്ചയ്ക്കകം സൈറ്റിൽ ലഭ്യമാക്കുമെന്നും ഡപ്യൂട്ടി ഡയറക്ടർ എഴുതി കമ്മിഷന് സമർപ്പിച്ചു.

Advertisment