ഇന്‍ഫോസിസിനു സമീപം വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. പുറത്തു നിന്നാരോ തീയിട്ടതെന്ന് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുമ്പ പോലീസ് കേസെടുത്തു

ഇന്‍ഫോസിസിനു സമീപം വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. കുളത്തൂര്‍ കോരാളം കുഴിയില്‍ ഗീതുഭവനില്‍ രാകേഷിന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. 

New Update
fire--768x421

തിരുവനന്തപുരം: ഇന്‍ഫോസിസിനു സമീപം വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. കുളത്തൂര്‍ കോരാളം കുഴിയില്‍ ഗീതുഭവനില്‍ രാകേഷിന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. 

Advertisment

ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്‌കൂട്ടറും ബുള്ളറ്റും സൈക്കിളുമാണ് കത്തി നശിച്ചത്. വെളുപ്പിന് രണ്ടു മണിയോടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നത്. വീട്ടിനു മുന്നില്‍ വലിയ തീ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. അപ്പോഴേയ്ക്കും സ്‌കൂട്ടറുകള്‍ പൂര്‍ണ്ണമായും കത്തിയിരുന്നു.


സമീപത്തുണ്ടായിരുന്ന മറ്റൊരു കാര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് മാറ്റി കഴക്കൂട്ടം ഫയര്‍ ഫോഴ്‌സിലും തുമ്പ സ്റ്റേഷനിലും വിവരമറിയിച്ചു. അഗ്‌നി രക്ഷാസേനയെത്തി തീയണച്ചപ്പോഴേയ്ക്കും ബുള്ളറ്റ് പൂര്‍ണ്ണമായും കാര്‍ ഭാഗികമായും കത്തിയിരുന്നു. പുറത്തു നിന്നാരോ തീയിട്ടതായാണ് പോലീസ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നുണ്ട്. സംഭവത്തില്‍ തുമ്പ പോലീസ് കേസെടുത്തു.