ഇ​ന്‍​സ്റ്റ​ഗ്രാം ക​മ​ന്‍റി​നെ ചൊ​ല്ലി ത​ർ​ക്കം; പാ​ല​ക്കാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ല​ടി​ച്ചു, പരസ്പരം ആ​ക്ര​മിച്ചത് ട്യൂ​ബ് ലൈ​റ്റ് ഉപയോ​ഗിച്ച്

New Update
kerala police vehicle1

പാ​ല​ക്കാ​ട്: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ ക​മ​ന്‍റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ല​ടി​ച്ചു. കു​മ​ര​നെ​ല്ലൂ​ർ ഗ​വ. സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ്, പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​മ്മി​ല​ടി​ച്ച​ത്.

Advertisment

ക​മ​ന്‍റി​നെ ചൊ​ല്ലി ഏ​റെ​നാ​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ചൊ​വ്വാ​ഴ്ച പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ല​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന ട്യൂ​ബ് ലൈ​റ്റ് വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Advertisment