/sathyam/media/media_files/aIxI384djv6NT5p6B9zF.jpg)
മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ലെന്ന പരാതിയില്‍ ഇന്‍ഷുറന്‍സ് തുകയ്‌ക്കൊപ്പം നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്.
മാഗ്മാ എച്ച്.ഡി.ഐ പൂനാവാല ഫിന്‍കോര്‍പ്പ് കമ്പനിക്കെതിരെ മലപ്പുറം കോഡൂര്‍ ഊരോത്തൊടിയിൽ അബ്‌ദുറസാഖാണ് പരാതി നല്‍കിയത്. വാഹനാപകടത്തില്‍ അബ്ദുറസാഖിന് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് പരിശോധിച്ച് 75 ശതമാനം ശാരീരിക അവശതയുള്ളതായി സർട്ടിഫിക്കറ്റ് നൽകി.
വാഹന ഉടമയെന്ന നിലയില്‍ മരണപ്പെടുകയോ, 50 ശതമാനത്തിലേറെ ശാരീരിക അവശത ഉണ്ടാവുകയോ ചെയ്താല്‍ 15 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ തുകയ്ക്ക് വേണ്ടി അപേക്ഷിച്ചെങ്കിലും, മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെന്നും പറഞ്ഞ് ആനുകൂല്യം നിഷേധിച്ചു.
തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഇൻഷുറൻസ് തുകയ്ക്ക് പുറമെ 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നൽകാത്ത പക്ഷം ഹരജി ബോധിപ്പിച്ച തീയതി മുതൽ ഏഴു ശതമാനം പലിശയും നൽകണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us