ബൗദ്ധിക സ്വത്തവകാശം; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്പശാലസംഘടിപ്പിക്കും

ശില്പശാല ഓഗസ്റ്റ് 19 ന് കെഎസ് സിഎസ് ടിഇ യില്‍

New Update
dfghjklkjhgfdfghjk
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റുമായി (കെഎസ് സിഎസ് ടിഇ) സഹകരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇകള്‍ക്കുമായി ബൗദ്ധിക സ്വത്തവകാശം (ഐപി) സംബന്ധിച്ച ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19 ന് പട്ടം കെഎസ് സിഎസ് ടിഇ യിലാണ് ശില്പശാല.
Advertisment


'ബൗദ്ധിക സ്വത്തവകാശത്തിലൂടെ ബിസിനസ് സുരക്ഷ' എന്ന വിഷയത്തില്‍ കെഎസ് സിഎസ് ടിഇ യുടെ പേറ്റന്‍റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ - കേരള (പിഐസി-കെ) ശില്പശാലയ്ക്ക് നേതൃത്വം നല്കും.

ആശയങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും ബൗദ്ധിക സ്വത്തവകാശം നേടുന്നതിന് വിവിധ ഘട്ടങ്ങളിലായി നടത്തേണ്ട ഫയലിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശവും ഐപി വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ശില്പശാലയില്‍ ലഭ്യമാകും.

താല്പര്യമുള്ളവര്‍ക്ക് ksum.in/IPR  എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2548312

Advertisment