പ്രമുഖരുടെ വാര്‍ഡുകളില്‍ എതിര്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചത് കൗതുകമായി. സതീശനും വേണുഗോപാലിനും ജോസ് കെ മാണിക്കും മന്ത്രി സജി ചെറിയാനും തിരിച്ചടി

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എതിരാളി മാണി സി കാപ്പന്‍റെ സ്വന്തം വാര്‍ഡില്‍ ഇടതുപക്ഷത്തുനിന്ന് മല്‍സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. 

New Update
jose k  mani kc venugopal vd satheesan saji cheriyan
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സ്വന്തം വാര്‍ഡുകളില്‍ എതിര്‍ പാര്‍ട്ടികള്‍ വിജയിച്ചു കയറിയത് കൗതുകമായി.

Advertisment

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ സ്വന്തം വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ വാര്‍ഡില്‍ ഇടതുപക്ഷമാണ് വിജയിച്ചത്.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എതിരാളി മാണി സി കാപ്പന്‍റെ സ്വന്തം വാര്‍ഡില്‍ ഇടതുപക്ഷത്തുനിന്ന് മല്‍സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. 

പാലക്കാട് എംഎല്‍എയും ആരോപണ വിധേയനുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്വന്തം വാര്‍ഡിലും ഇടതുപക്ഷത്തിനാണ് വിജയം.

മന്ത്രി സജി ചെറിയാന്‍റെ വാര്‍ഡില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ്. മന്ത്രി വിഎന്‍ വാസവന്‍റെ സ്വന്തം നാടായ പാമ്പാടി പഞ്ചായത്തുതന്നെ യുഡിഎഫ് തൂത്തുവാരി.

Advertisment