കായംകുളം: ആലപ്പുഴ കായംകുളത്ത് തേങ്ങ മോഷ്ടിച്ചത് ചോദ്യം ചെയ്ത മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കൃഷ്ണപുരം പുള്ളിക്കണക്ക് ഷീജാ ഭവനത്തില്‍ നൗഫല്‍ (30) ആണ് പിടിയിലായത്.
പുള്ളിക്കണക്ക് സ്വദേശിയായ പ്രകാശിന്റെ പറമ്പില്‍ നിന്നും സ്ഥിരമായി നൗഫല്‍ തേങ്ങ മോഷ്ടിച്ചിരുന്നു. ഇത് കണ്ടെത്തി ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് പ്രതി വീട്ടുടമ പ്രകാശിനെ കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചത്.
സൈക്കിളില്‍ വരികയായിരുന്ന പ്രകാശിനെ തടഞ്ഞു നിര്‍ത്തി പ്രതി ഇന്റര്‍ ലോക്ക് കട്ട ഉപയോഗിച്ച് മുഖത്തും വാരിയെല്ല് ഭാഗത്തും ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പ്രദേശവാസികള്‍ക്ക് ശല്യമായ നൗഫലിനെതിരെ മുമ്പും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.