Advertisment

കൊച്ചിയില്‍ എഎച്ച്പിഐയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ്

author-image
സൂര്യ ആര്‍
New Update
ahpi

കൊച്ചി: കൊച്ചിയില്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുവാനൊരുങ്ങി അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് - ഇന്ത്യ (എഎച്ച്പിഐ). ജനുവരി 31, ഫെബ്രുവരി 1 തീയ്യതികളില്‍ കൊച്ചി ലേ മെറിഡിയനിലാണ് 'രോഗീ കേന്ദ്രീകൃത പരിചരണം; ഹോസ്പിറ്റല്‍ മാനേജ്‌മെന്റിലെ വിപ്ലവകരമായ മാറ്റങ്ങള്‍' എന്ന വിഷയത്തില്‍ അന്താരാഷ്ട്ര ദ്വിദിന കോണ്‍ക്ലേവ് സംഘടിപ്പിക്കപ്പെടുന്നത്.

Advertisment

കിംസ്‌ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എംഐ സഹദുള്ള (ഓര്‍ഗനൈസിംഗ് ചെയര്‍), രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോണ്‍സണ്‍ വാഴപ്പിള്ളി (ഓര്‍ഗനൈസിംഗ് കോ. ചെയര്‍), കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് സിഇഒ രഞ്ജിത് കൃഷ്ണന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കുന്ന കോണ്‍ക്ലേവില്‍ എഎച്ച്പിഐ ഡയറക്ടര്‍ ജനറല്‍ ഡോ.ഗിര്‍ധര്‍ ഗ്യാനി, പ്രസിഡന്റ് ഡോ. ഭബതോഷ് ബിശ്വാസ്, സ്ഥാപകാംഗമായ ഡോ. അലക്‌സ് തോമസ്, ഡയറക്ടര്‍ ഡോ. സുനില്‍ ഖേതര്‍പല്‍ തുടങ്ങിയവ പ്രമുഖരും പങ്കെടുക്കും. 



ആരോഗ്യമേഖലയിലെ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവര്‍ തങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുന്ന ഒരു വേദിയായിരിക്കും ഈ കോണ്‍ക്ലേവ്. രോഗീ കേന്ദ്രീകൃമായ പരിചരണ മാതൃകകളുടെ സമന്വയവും യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് (യുഎച്ച്‌സി) യാഥാര്‍ഥ്യമാക്കുക എന്നതുമാണ് കോണ്‍ക്ലേവില്‍ ഊന്നല്‍ നല്‍കുന്ന പ്രധാന വിഷയങ്ങളെങ്കിലും അതോടൊപ്പം ആരോഗ്യമേഖലയുടെ മെച്ചപ്പട്ട ഭാവിയ്ക്കായുള്ള നൂതന മാര്‍ഗങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ചയാകും. 


രോഗിയ്ക്ക് പൂര്‍ണ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആരോഗ്യ പരിചരണ സേവനങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും ചര്‍ച്ച ചെയ്യുവാനും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിലൂടെ സാധിക്കും. ഹോസ്പിറ്റല്‍ മാനേജ്മെന്റിലെ നൂതന രീതികളിലൂടെ രോഗിയ്ക്ക് മെച്ചപ്പെട്ട അനുഭവം ഇറപ്പാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 



രോഗീ കേന്ദ്രീകൃത പരിചരണം ആരോഗ്യമേഖലയില്‍ മാറ്റങ്ങളുണ്ടാക്കുകയും അതിന്റെ ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് രോഗികളെന്നത് കേവല ആരോഗ്യപരിചരണ സ്വീകര്‍ത്താക്കള്‍ എന്ന നിലയില്‍ മാത്രം ഒതുക്കിനിര്‍ത്താവുന്ന ഒന്നല്ല. തങ്ങളുടെ ആരോഗ്യസംബന്ധമായ തീരുമാനങ്ങളില്‍ പങ്കാൡമുള്ളവരാണവര്‍. ആരോഗ്യമേഖല എങ്ങനെ വളരുന്നു എന്നതിലെ സുപ്രധാന ഘടകമാണിത്. ഈ കോണ്‍ക്ലേവിലൂടെ ആരോഗ്യമേഖലയിലെ വിദഗ്ധരേയും, നയരൂപകര്‍ത്താക്കളെയും ഒരുമിച്ച് കൊണ്ടുവരുവാനും എല്ലാവര്‍ക്കും തുല്യരീതിയില്‍ ലഭ്യമാകുന്ന ആരോഗ്യസംരക്ഷണത്തിലേക്കുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുവാനും സാധിക്കും - പരിപാടിയുടെ ഓര്‍ഗനൈസിംഗ് ഡോ. എംഐ സഹദുള്ള പറഞ്ഞു. 



രോഗീ കേന്ദ്രീകൃത പരിചരണത്തിനും സുസ്ഥിരതയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യപരിചരണ മേഖലയെ പുനര്‍ നിര്‍വചിക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലായി എഎച്ച്പിഐയുടെ ഈ അന്താരാഷ്ട്ര കോണ്‍ക്ലേവ് മാറും. യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജിനെയും നൂതന മാനേജ്‌മെന്റ് രീതികളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, എല്ലാവര്‍ക്കും തുല്യരീതിയിലും കൂടുതല്‍ കാര്യക്ഷമവുമായ ആരോഗ്യ സംരക്ഷണ നയങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. - എഎച്ച്പിഐ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിര്‍ധര്‍ ഗ്യാനി പറഞ്ഞു. 



സാമ്പത്തിക പരിമിതികള്‍ വെല്ലുവിളിയാകാതെ ഏതൊരു വ്യക്തിക്കും അവര്‍ക്കാവശ്യമായ ചികിത്സകളും മറ്റ് ആരോഗ്യപരിചരണ സേവനങ്ങളും ഉറപ്പാക്കുന്നതിനായി യുഎച്ച്‌സി പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ചയാകും. സുസ്ഥിരമായ ആരോഗ്യസംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലൂന്നിയാവും കോണ്‍ക്ലേവിലെ പ്രധാന ചര്‍ച്ചകള്‍. പാരിസ്ഥിതിക, സാമൂഹിക, ഭരണപരിപാലന തത്വങ്ങളും ആരോഗ്യമേഖലയിലെ ബിസിനസ് റെസ്‌പോണ്‍സിബിലിറ്റി ആന്റ് സസ്റ്റയിനബിലിറ്റി റിപ്പോര്‍ട്ടിംഗും ഇതില്‍ ഉള്‍പ്പെടുന്നു.


ഇന്‍ഡസ്ട്രി സംബന്ധമായ അറിവുകള്‍ പങ്കുവയ്ക്കുന്നതിനും നെറ്റുവര്‍ക്കിംഗിനും മറ്റ് പങ്കാളിത്ത അവസരങ്ങള്‍ക്കുമായുള്ള അമൂല്യമായ ഒരു വേദിയാണ് ഈ ക്ലോണ്‍ക്ലേവിലൂടെ ഒരുങ്ങുന്നത്. മേഖലയിലെ മുന്‍നിര വിദഗ്ധരുമായി സംവദിക്കുവാനും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുവാനും ഇതിലൂടെ സാധിക്കും. ആഗോള ആരോഗ്യമേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പങ്കാളിത്തങ്ങള്‍ക്കും ക്ലോണ്‍ക്ലേവ് അവസരമാകും. 



രാജ്യത്തെ 95 ആശുപത്രികള്‍ക്ക് പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങളും കോണ്‍ക്ലേവില്‍ വെച്ച് സമ്മാനിക്കും. എഎച്ച്പിഐ അവാര്‍ഡ്‌സിന്റെ പതിനൊന്നാം പതിപ്പില്‍ ആരോഗ്യമേഖലയിലെ മികച്ച സേവനങ്ങള്‍ക്കായി വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന ഈ പുരസ്‌കാരങ്ങള്‍ പല തലങ്ങളിലായുള്ള മൂല്യനിര്‍ണയ പ്രക്രിയകള്‍ക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലെത്തുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും നൂറുകണക്കിന് ആശുപത്രികള്‍ ഈ പുരസ്‌കാരത്തിനായി പങ്കെടുത്തത് ആരോഗ്യ പരിചരണ മേഖലയിലെ ഗുണമേന്മ ഉയര്‍ത്തുവാനും നൂതന മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതയായി മനസ്സിലാക്കുവാന്‍ സാധിക്കും. 

 

Advertisment