/sathyam/media/media_files/2025/02/12/UOPuEWJuntX3YbiRmzBQ.jpg)
കോട്ടയം: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ "ക്വസ്സ്റ്റൻ 2025 "– 'ഇന്റർനാഷണൽ ഇന്റർഡിസിപ്പ്ലിനറി കോൺഫറൻസ് ഓൺ ഇക്കോ-കൾചറൽ ഫ്യൂച്ചേഴ്സ്' (ഐ സി ഇ സി എഫ്) ന് ഇന്ന് തുടക്കം. "പരിസ്ഥിതി പഠനം, ലിംഗഭേദ പഠനം" എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധരും അതോടൊപ്പം ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതാണ്.
കോൺഫറൻസിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം രജിസ്ട്രാറും അക്കാദമിക ഡീനും ആയ പ്രൊഫ. കുരുവിള ജോസഫ് നിർവഹിക്കും.
രണ്ട് ദിവസങ്ങളിലായി ഡോ. വിമൽ കുമാർ (മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി), ഡോ. വിവേക് രാമകൃഷ്ണൻ (ശ്രീ ശങ്കര കോളേജ്, കാലടി), ഡോ. അശോക് കുമാർ മദികൊണ്ട (സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള), ഡോ. സൈലാസ് വി.പി. (മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി), ഡോ. ജോസഫ് കുരുവിള (ഡാറ്റാ സയൻ്റിസ്റ് Booking.com, ആംസ്റ്റർഡാം), ഡോ. ക്ഷിതിജ് മോഹൻ (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, UK), ഡോ. എസ്. വിക്ടർ ആനന്ദ്കുമാർ (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി) തുടങ്ങിയ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതാണ്.
രണ്ടാം ദിവസത്തിൽ പ്രശസ്ത വയലിനിസ്റ്റും സംഗീതസംയോജകനുമായ മനോജ് ജോർജ് 'സംഗീത പരിണാമവും ലിംഗസമത്വ പ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതാണ്.
ലിംഗസമത്വാധിഷ്ഠിത ഭരണം, പരിസ്ഥിതി പ്രശ്‌നങ്ങളുടെ സാമ്പത്തിക വീക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. LGBTQ+ സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളും സുപ്രധാന കോടതി വിധികളും എന്ന വിഷയത്തിൽ കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായ അഡ്വ. പത്മലക്ഷ്മി പ്രഭാഷണം നടത്തുന്നതാണ്. കേന്ദ്ര സർവകലാശാലയിലെ നിയമ വിഭാഗം പ്രൊഫസർ ആയ ഡോ. കെ.സി. സണ്ണി, കോളേജ് മാനേജർ റവ. ഫാദർ എബ്രഹാം പറമ്പേട്ട് എന്നിവർ സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us