New Update
/sathyam/media/media_files/2025/04/05/OoAddsGYDE2rPLVwfGcJ.jpg)
തിരുവനന്തപുരം:വിനോദസഞ്ചാരികള്‍ക്കും സാഹസിക കായിക വിനോദ പ്രേമികള്‍ക്കും ആവേശമേകി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പിന് വര്‍ക്കല വേദിയാകും.
Advertisment
ഏപ്രില്‍ 10 മുതല്‍ 13 വരെയാണ് ഫെസ്റ്റിവെല്‍. ഏപ്രില്‍ 10 ന് വൈകുന്നേരം 4 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എംപിമാരായ അടൂര്‍ പ്രകാശ്, എ.എ റഹീം, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ഏപ്രില്‍ 11 മുതല്‍ 13 വരെ എല്ലാ ദിവസവും രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ആണ് മത്സരങ്ങള്‍. വിജയികള്‍ക്ക് 2 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. ദേശീയ, അന്തര്‍ദേശീയ വിഭാഗങ്ങളിലായി 60 ല്‍ പരം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലു (ഡിടിപിസി) മായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവെലിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിലൂടെ 50 ഭാഗ്യശാലികള്‍ക്ക് സൗജന്യ സര്‍ഫിംഗ് സെഷനുകളില്‍ ഭാഗമാകാനാകും. പൊതുജനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെക്കികള്‍, പ്രൊഫഷണലുകള്‍, വ്ളോഗര്‍മാര്‍/കണ്ടെന്‍റ് ക്രിയേറ്റര്‍മാര്‍/ഫോട്ടോഗ്രാഫര്‍മാര്‍, ഇന്‍ഫ്ളുവന്‍സേഴ്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ നിന്നാണ് 50 വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം: https://docs.google.com/forms/d/e/1FAIpQLSfijXjNEXJmKhRvJYEoHhLqkFngFmTBD9ZwZ9LeOSMDxXKTCw/viewform.