സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ടിന്റെ കാലയളവിനുള്ളില്‍, ഓരോ പൗരനും ഇന്‍ഷ്വറന്‍സ് ജീവിതപരിരക്ഷ. സങ്കല്പ് യാത്ര റാലി നടത്തി. സ്‌നേഹ സംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു

രാജ്യം സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന 2047 ന് മുമ്പ്,ഓരോ വ്യക്തിക്കും കുറഞ്ഞ ചെലവില്‍ ജീവിത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ ഭാഗമായി പാലക്കാട് നഗരത്തില്‍ സങ്കല്പ് യാത്ര റാലി നടത്തി.

New Update
W -13

പാലക്കാട് : രാജ്യം സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന 2047 ന് മുമ്പ്,ഓരോ വ്യക്തിക്കും കുറഞ്ഞ ചെലവില്‍ ജീവിത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ ഭാഗമായി പാലക്കാട് നഗരത്തില്‍ സങ്കല്പ് യാത്ര റാലി നടത്തി.

Advertisment

ടാറ്റ എ ഐ എ പാലക്കാട് ബ്രാഞ്ച് സംഘടിപ്പിച്ച വിളംബരജാഥ കോട്ടമൈതാനിയില്‍ നിന്ന് തുടങ്ങി സുല്‍ത്താന്‍പേട്ട കണ്ടാത്ത് കോംപ്ലക്‌സിലെ ടാറ്റ എ ഐ എ ഓഫീസില്‍ സമാപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ സങ്കല്പ് യാത്ര അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.



അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് ഏജന്‍സി നോര്‍ത്ത് കേരള ഹെഡ് നന്ദിതബോസ് അധ്യക്ഷയായി.ബ്രാഞ്ച് മാനേജര്‍ ഷിജു വര്‍ക്കി അവലോകനം നടത്തി. ഇന്‍ഷുറന്‍സ് പോളിസികള്‍ കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല, പകരം ജീവന്‍രക്ഷാ ഉപാധിതന്നെയാണ്.



കുടുംബത്തിന്റെ വാര്‍ഷികവരുമാനമോ സാമ്പത്തിക സ്ഥിതിയോ തൊഴില്‍ മാനദണ്ഡമോ പരിഗണിക്കാതെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് സുരക്ഷ ഏര്‍പ്പെടുത്തുക, ഓരോ കുടുംബത്തിനും ജീവിത സുരക്ഷക്കായി പ്രവര്‍ത്തിക്കുക എന്നതാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആര്‍ ഡി എ)യുടെ കാഴ്ചപ്പാട്.


കുറഞ്ഞ ചെലവില്‍ വ്യത്യസ്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് ടാറ്റ എ ഐ എ  പദ്ധതികള്‍.പോളിസിയിലും ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിച്ചു.

Advertisment