/sathyam/media/media_files/2024/11/29/DmvskBDLmxNdFm7mRFWk.jpg)
കൊച്ചി: ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ടിന്റെ ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ ഇന്‍വെസ്‌കോ ഇന്ത്യ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. എന്‍എഫ്ഒ ഡിസംബര്‍ 11 വരെ നടത്തും.
ഓഹരി, കടപത്രം, ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്ന ഈ മ്യൂച്വല്‍ ഫണ്ട് പദ്ധതിയിലൂടെ ദീര്‍ഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഓഹരികളിലും അനുബന്ധ മേഖലകളിലും കടപത്ര അനുബന്ധ മേഖലകളിലും 10 മുതല്‍ 80 ശതമാനം വീതം വരെയുള്ള നിക്ഷേപം നടത്താനാണ് വ്യവസ്ഥയുള്ളത്. ഇടിഎഫുകളില്‍ പത്തു മുതല്‍ 50 ശതമാനം വരെയുളള നിക്ഷേപം നടത്താനും സാധിക്കും.
ഓഹരി നിക്ഷേപത്തിന്റെ 35 ശതമാനം വരെ അവസരത്തിന് അനുസരിച്ച് വിദേശ സെക്യൂരിറ്റികളിലും നിക്ഷേപിക്കാനാവും. 1,000 രൂപയാണ് കുറഞ്ഞ എന്‍എഫ്ഒ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
റിട്ടേണുകള്‍ ഏറ്റവും ഫലപ്രദമായ ഉപയോഗിക്കാനും റിസ്‌ക് കൈകാര്യം ചെയ്യാനും ഇക്വിറ്റി, സ്ഥിരവരുമാനം, സ്വര്‍ണം, വെള്ളി എന്നിവയിലുടനീളമുള്ള അലോക്കേഷനുകള്‍ ക്രമീകരിക്കുന്ന മികച്ച പദ്ധതി ലഭ്യമാക്കുന്നു.
നിക്ഷേപകര്‍ക്ക് വൈവിധ്യവല്‍ക്കരണത്തിനും റിസ്‌ക് കൈകാര്യം ചെയ്യാനുമുള്ള ഓള്‍-ഇന്‍-വണ്‍ സൊല്യൂഷന്‍ ലഭ്യമാക്കുന്ന ഈ ഫണ്ട് തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയിലെ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലാണെന്ന് ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ട് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ താഹെര്‍ ബാദ്ഷാ പറഞ്ഞു.