/sathyam/media/media_files/2024/12/04/QnxgWHPM6ZgZhA6wGPHv.jpg)
തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പ് ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് മുംബൈയിലെ കോണ്‍സല്‍ ജനറല്‍മാരുമായി കൂടിക്കാഴ്ച നടത്തും. മുംബൈ ലീലാ ഹോട്ടലില്‍ വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് കൂടിക്കാഴ്ച.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായവകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരി കൃഷ്ണന്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടാകും. കോണ്‍സല്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രമുഖ വ്യവസായികളുമായി വ്യക്തിഗത കൂടിക്കാഴ്ചയും നടത്തും.
വൈകീട്ട് ആറ് മണിക്ക് 120 വ്യവസായ സംരംഭകരുമായി ചര്‍ച്ച നടത്തും. റോഡ് ഷോയില്‍ കേരളത്തിന്റെ വ്യവസായ നിക്ഷേപ സാധ്യതകളെക്കുറിച്ചും കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നയങ്ങളുടെ അവതരണവും ഉണ്ടായിരിക്കും.
ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റോഡ് ഷോയാണ് മുംബൈയില്‍ സംഘടിപ്പിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായലോകവുമായി സാര്‍ത്ഥകമായ ചര്‍ച്ചകളാണ് മന്ത്രി നേതൃത്വം നല്‍കുന്ന സംഘം നടത്തിയത്. ഇനി ഡല്‍ഹിയിലാണ് അടുത്ത റോഡ് ഷോ നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി 22 മുന്‍ഗണനാ മേഖലകളെ തെരഞ്ഞെടുത്തിരുന്നു. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഈ മേഖലകളുമായി വ്യവസായവകുപ്പ് നടത്തുന്ന ചര്‍ച്ചകളും തുടരുകയാണ്.
അടുത്ത വര്‍ഷം (2025) ഫെബ്രുവരി 21, 22 തിയതികളില്‍ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ്ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us