എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി ക്യാപ് ഫണ്ടിലെ 1 ഒരു ലക്ഷത്തിന്റെ നിക്ഷേപം 1.84 കോടി രൂപയായി വളര്‍ന്നു

New Update
hdfc bank

കൊച്ചി: ലാര്‍ജ് ക്യാപ്,മിഡ് ക്യാപ്,സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതിയായ എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി ക്യാപ് ഫണ്ട് പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഇതുവരെ18.82ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച നിരക്കു കൈവരിച്ചതായി2025മാര്‍ച്ച്31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.


Advertisment

1995 ജനുവരി ഒന്നിന് ആരംഭിച്ച ഈ ഫണ്ടിന്റെ തുടക്കത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് ഏകദേശം 1.84 കോടി രൂപയായി വളര്‍ന്നേനെ. അടിസ്ഥാന സൂചികയായ നിഫ്റ്റി 500 ടിആര്‍ഐയില്‍ ആയിരുന്നുവെങ്കില്‍ ഇത് 1.51 കോടി രൂപയായി മാത്രമേ വളരുമായിരുന്നുള്ളൂ.


പദ്ധതിയുടെ തുടക്കം മുതല്‍ പ്രതിമാസം10,000രൂപ വീതമുള്ള എസ്‌ഐപി ആരംഭിച്ചിരുന്നുവെങ്കില്‍ നിക്ഷേപ തുകയായ36.20ലക്ഷം രൂപ2025മാര്‍ച്ച്31ന് ഏകദേശം20.24കോടി രൂപയാകുമായിരുന്നു.


അച്ചടക്കത്തോടു കൂടിയ നിക്ഷേപത്തിന്റേയും നിക്ഷേപകരുടെ സ്വത്തു സമ്പാദനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേയും സാക്ഷ്യപത്രമാണ് എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി ക്യാപ് ഫണ്ടിന്റെ മൂന്നു പതിറ്റാണ്ടു കാലത്തെ പ്രകടനമെന്ന് എച്ച്ഡിഎഫ്‌സി എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ നവനീത് മുനോട്ട് പറഞ്ഞു. വിവിധ വിപണി ഘട്ടങ്ങളിലും ഫണ്ട് ശക്തമായ രീതിയില്‍ മുന്നോട്ടു പോയി. നിക്ഷേപകര്‍ക്കായി ദീര്‍ഘകാല മൂല്യം പ്രദാനം ചെയ്യുന്നതിലുള്ള തങ്ങളുടെ ശ്രദ്ധ കൂടി വരച്ചു കാട്ടുന്നതാണ് പദ്ധതിയുടെ പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉയര്‍ന്ന ഗുണമേന്മയുള്ള സുസ്ഥിര വളര്‍ച്ച നല്‍കുന്ന ബിസിനസുകള്‍ കണ്ടെത്തുന്നതില്‍ സ്ഥിരമായി ശ്രദ്ധ പതിപ്പിക്കുന്നത് തങ്ങളുടെ നിക്ഷേപകരുടെ സ്വത്തു സൃഷ്ടിക്കുന്നതില്‍ സഹായകമാകുന്നതായി എച്ച്ഡിഎഫ്‌സി എഎംസി സീനിയര്‍ ഫണ്ട് മാനേജര്‍ റോഷി ജെയിന്‍ പറഞ്ഞു.

Advertisment