യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിലെ പത്തു ലക്ഷം രൂപയുടെ നിക്ഷേപം 26.64 കോടി രൂപയായി വളര്‍ന്നു

New Update
uti large cap fund

തിരുവനന്തപുരം: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ ആരംഭത്തില്‍ നിക്ഷേപിച്ച പത്തു ലക്ഷം രൂപ 26.64 കോടി രൂപയായി വളര്‍ന്നു എന്ന് 2025 ജൂണ്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട മേഖലകളില്‍ നേട്ടങ്ങളുള്ള ലാര്‍ജ് ക്യാപ് കമ്പനികളില്‍ മുഖ്യമായി നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയാണ് യുടിഐ ലാര്‍ജ് ക്യാപ് പദ്ധതി. 

Advertisment

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, അവന്യു സൂപ്പര്‍ മാര്‍ട്ട്‌സ്, എല്‍ ആന്റ് ടി, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് പദ്ധതിയുടെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള പത്തു കമ്പനികള്‍ പദ്ധതി കൈകാര്യം ചെയ്യുന്ന ആകെ നിക്ഷേപം 13,700 കോടി രൂപയാണെന്ന് 2025 ജൂണ്‍ 30ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. പദ്ധതി ഇതുവരെ ആകെ 4,500 കോടി രൂപ ലാഭവിഹിതമായി വിതരണം ചെയ്തിട്ടുണ്ട്.

Advertisment