കൊച്ചി : ഐപിഎസ് ഓഫീസറെന്ന പേരില്‍ അടുപ്പമുണ്ടാക്കി, യുവതിയില്‍ നിന്ന് പണവും വാഹനവും തട്ടിയ കേസില്‍ മലയാളി യുവാവ് വീണ്ടും പിടിയില്‍. ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നേരത്തെയും തട്ടിപ്പ് നടത്തി നേരത്തെ അറസ്റ്റിലായിട്ടുള്ള വിപിന്‍ കാര്‍ത്തിക്കാണ് വീണ്ടും പിടിയിലായത്.
ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് അടുപ്പം നടിച്ച് യുവതിയില്‍ നിന്ന് പണവും വാഹനവും തട്ടിയെടുത്തെന്ന ബംഗ്ലൂളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൊച്ചി പൊലീസ് വിപിനെ പിടികൂടിയത്. ഇടപ്പള്ളിയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി.
യുവതിയില്‍ നിന്ന് തട്ടിയെടുത്ത കാറും പിടിച്ചെടുത്തു. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് വിപിന്‍. പ്രതിയെ ഉടന്‍ ബെംഗളൂരു പോലീനു കൈമാറും. ഗുരുവായൂരില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബാങ്കിനെ കബളിപ്പിച്ച് വായപയെടുത്ത കേസില്‍ 2019 ല്‍ വിപിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.