ഇക്ബാൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വിന് വിജയം.... പിന്നാലെ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷം

മലയോര മേഖലയിലെ വിദ്യാർഥികൾ ആശ്രയിക്കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പെരിങ്ങമ്മല ഇക്ബാൽ കോളജ്

New Update
ksu

തിരുവനന്തപുരം:  പെരിങ്ങമ്മലയിലെ ഇക്ബാൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പായി എസ്.എഫ്.ഐ. കെ.എസ്.യു. വിദ്യാർഥികൾ തമ്മിൽ സംഘർഷം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി. 

Advertisment

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റുകളിലും കെ.എസ്.യു. വിജയിച്ചതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കെ.എസ്.യു.വിന്റെ വിജയാഘോഷത്തിനിടെയുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളികളാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

വിജയിച്ച കെ.എസ്.യു. പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

സംഘർഷം രൂക്ഷമായതോടെയാണ് പൊലീസ് ഇടപെടുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ലാത്തി വീശുകയും ചെയ്തത്. സംഘർഷത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇരുവിഭാഗത്തിലേയും ഏതാനും വിദ്യാർഥികൾക്ക് പരിക്കേറ്റതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മലയോര മേഖലയിലെ വിദ്യാർഥികൾ ആശ്രയിക്കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പെരിങ്ങമ്മല ഇക്ബാൽ കോളജ്. കൂടുതൽ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കോളജ് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Advertisment