ഇറാനെതിരായ യു എസ് - ഇസ്രയേല്‍ സംയുക്ത ആക്രമണത്തിൽ വലഞ്ഞ് കേരളത്തിൽ നിന്നുള്ള വിമാന യാത്രക്കാരും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ നിന്നും 17 സർവീസുകളും കരിപ്പൂരിൽ നിന്നും 21 സർവീസുകളും കൊച്ചിയിൽ നിന്ന് 16 വിമാനങ്ങളുമാണ് സർവീസ് റദ്ദാക്കിയത്.

ഇവിടെ നിന്ന് 32 സർവീസുകളാണ് രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത്. കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന 25 വിമാനങ്ങളും സർവീസ് അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.

New Update
AIX Flight (1)

കൊച്ചി: ഇറാനെതിരായ യു എസ് - ഇസ്രയേല്‍ സംയുക്ത ആക്രമണത്തിൽ വലഞ്ഞ് കേരളത്തിൽ നിന്നുള്ള വിമാന യാത്രക്കാരും. 

Advertisment

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ നിന്നും 17 സർവീസുകളും കരിപ്പൂരിൽ നിന്നും 21 സർവീസുകളും കൊച്ചിയിൽ നിന്ന് 16 വിമാനങ്ങളുമാണ് സർവീസ് റദ്ദാക്കിയത്. വരും മണിക്കൂറുകളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കിയേക്കുമെന്നാണ് വിമാനക്കമ്പനികൾ നൽകുന്ന സൂചന.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 17 സർവീസുകൾക്ക് പുറമെ ഇവിടേക്ക് എത്തേണ്ട 20 വിമാനങ്ങൾ ഇതുവരെ എത്തിയിട്ടില്ല.

ഇന്ന് റിയാദിലേക്ക് ഒരു വിമാനസർവീസ് മാത്രമാണ് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടത്. 

ഇവിടെ നിന്ന് 32 സർവീസുകളാണ് രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത്. കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന 25 വിമാനങ്ങളും സർവീസ് അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും രണ്ട് വിമാനങ്ങളാണ് ഗൾഫ് മേഖലയിലേക്ക് ഇന്ന് സർവീസ് നടത്തുക. 

രാവിലെ 8.10ന് മസ്കത്തിലേക്ക് ഒമാൻ എയറിന്റെ വിമാനം പുറപ്പെട്ടു. സൗദി എയർലൈനിന്റെ ജിദ്ദ വിമാനം 11.30ന് പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം ഒന്നര മണിക്കൂറിനു ശേഷം തിരിച്ചു കൊച്ചിയിൽ തന്നെ ഇറക്കിയിരുന്നു. ഈ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ യാത്ര സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

Advertisment