/sathyam/media/media_files/2026/03/06/iran-2026-03-06-22-50-24.jpg)
കൊ​ച്ചി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ കൊ​ച്ചി തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. ഐ​ആ​ർ​ഐ​എ​സ് ലാ​വ​ൺ എന്ന പ​ട​ക്ക​പ്പ​ലാ​ണ് ന​ങ്കൂ​ര​മി​ട്ട​ത്.
ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 183 നാ​വി​ക​രെ​യും സു​ര​ക്ഷി​ത​മാ​യി
നാ​വി​ക​താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.
സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​റാ​ന്‍റെ മ​റ്റൊ​രു ക​പ്പ​ലാ​യ ഐ​ആ​ർ​ഐ​എ​സ് ബു​ഷ​ർ ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് എ​ത്തി​യി​രു​ന്നു.
സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ കാ​ര​ണ​മാ​ണ് ക​പ്പ​ൽ കൊ​ച്ചി തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ 28ന് ​ഇ​റാ​ൻ ന​ൽ​കി​യ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച് മാ​ർ​ച്ച് ഒ​ന്നി​ന് ക​പ്പ​ൽ കൊ​ച്ചി തീ​ര​ത്ത് ന​ങ്കൂ​ര​മി​ടാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
ഫെ​ബ്രു​വ​രി 26ന് ​ഐ​ആ​ർ​ഐ​എ​സ് ലാ​വ​ണും ഐ​ആ​ർ​ഐ​എ​സ് ബു​ഷ​റും മും​ബൈ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ന്‍റെ ക​പ്പ​ലാ​യ ഐ​റി​സ് ദേ​ന​യെ ശ്രീ​ല​ങ്ക​ൻ തീ​ര​ത്തു​വ​ച്ച് യു​എ​സ് ആ​ക്ര​മി​ച്ചി​രു​ന്നു.
ആ​ണ​വ അ​ന്ത​ർ​വാ​ഹി​നി ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വി​ശാ​ഖ​പ​ട്ട​ണ​ത്തു​ന​ട​ന്ന മി​ല​ൻ 2026 നാ​വി​കാ​ഭ്യാ​സ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വേ​യാ​ണ് ഇ​റാ​ൻ യു​ദ്ധ​ക്ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us