Advertisment

ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ അടച്ചിടും

സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ അടച്ചിടും. വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് ദേശീയോദ്യാനം അടച്ചിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവിട്ടത്. 

New Update
eravikulam

 ഇടുക്കി: സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ അടച്ചിടും. വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് ദേശീയോദ്യാനം അടച്ചിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവിട്ടത്. 

Advertisment


നായ്‌ക്കൊല്ലിമല ഭാഗത്ത് വരയാട് കുഞ്ഞുങ്ങളെ കണ്ടിരുന്നു. മനുഷ്യ സാന്നിധ്യം വരയാടുകളുടെ ജീവിത ക്രമത്തെ ബാധിക്കും എന്നതിനാലാണ് 60 ത് ദിവസത്തേക്ക് മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം ദേശീയോദ്യാനം അടച്ചിടുന്നത്.


കഴിഞ്ഞ വര്‍ഷം നൂറിലധികം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിറക്കുന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രജനനം സുഗമമായി നടക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.

Advertisment