കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവ് മരിച്ചു

പരിസരത്തുള്ളവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തില്‍ ബൈജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

New Update
images(541)

ഇരിങ്ങാലക്കുട: കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവിനു ​ദാരുണാന്ത്യം. ചെമ്മണ്ട നെടുമ്പുള്ളിയിൽ ബൈജു(49)ആണ് മരിച്ചത്.

Advertisment

കാറളം ചെമ്മണ്ടയില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. 

ഓടിട്ട വീടിന്റെ പുറക് വശത്തുള്ള കുളിമുറിയുടെ ചുമരിടിഞ്ഞാണ് അപകടമുണ്ടായത്. അപകടസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

പരിസരത്തുള്ളവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തില്‍ ബൈജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Advertisment