ഇസ്രായേലിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാണ് അല്‍ അസദ് രാജ്യം വിട്ടതെന്ന് ആരോപണം

രാജ്യത്തെ ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് അസദ് ചോര്‍ത്തി നല്‍കിയതെന്നാണ് ആരോപിക്കപ്പെടുന്നത്. 

author-image
രാജി
New Update
azad

ഡമാസ്‌കസ്: ഇസ്രായേലിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാണ് സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജ്യം വിട്ടതെന്ന് ആരോപണം.

Advertisment

വിമതസൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് അസദ് റഷ്യയിലേക്ക് രക്ഷപ്പെട്ടത്.


 രാജ്യത്തെ ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് അസദ് ചോര്‍ത്തി നല്‍കിയതെന്നാണ് ആരോപിക്കപ്പെടുന്നത്. 

ആയുധശേഖരങ്ങളുടെ വിവരങ്ങള്‍

താന്‍ രാജ്യം വിടുമ്പോള്‍ ഇസ്രയേല്‍ തന്നെ ആക്രമിക്കരുതെന്ന് ഉറപ്പ് ലഭിക്കാനാണ് ആയുധങ്ങള്‍ ഉളള സ്ഥലങ്ങള്‍ അസദ് ചോര്‍ത്തിക്കൊടുത്തതെന്നാണ് ടര്‍ക്കിഷ് പത്രമായ ഹുറിയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 


അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേല്‍ സിറിയയുടെ നാവിക, ആയുധ ശേഖരങ്ങളെല്ലാം തകര്‍ത്തിരുന്നു. 


അസദ് നല്‍കിയ വിവരങ്ങളാണ് ഈ ആക്രമണങ്ങള്‍ക്ക് സഹായിച്ചതെന്നാണ് ഹുറിയത്തിന്റെ റിപ്പോര്‍ട്ട്. സിറിയന്‍ ഭരണകൂടത്തിന്റെ ആയുധങ്ങള്‍ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം നടത്തിയതെന്ന വാദമാണ് ഇസ്രായേല്‍ ഉയര്‍ത്തിയത്. 

Advertisment