/sathyam/media/media_files/2025/11/09/8ce3396d-5fef-4aa1-a4ee-c7ba14862719-2025-11-09-20-59-20.jpg)
കോട്ടയം : കേരളത്തിൽ സമതലങ്ങളിലും വേലികളിലും 600 മീറ്റർ വരെ ഉയരമുള്ള മലകളിലും കണ്ടുവരുന്ന അപൂർവ്വ സസ്യവും അതിന്റെ പൂക്കളും വയല
മേഖലയിൽ കണ്ടെത്തി. കാഴ്ചയിൽ പാമ്പിന്റെ രൂപസാദൃശ്യമുള്ള പൂക്കൾ കാഴ്ചക്കാർക്ക് ഭയപ്പാട് ഉണ്ടാക്കുന്നതാണ്.മരങ്ങളിൽ ഏറെ ഉയരത്തിൽപടർന്നു കയറുന്ന വള്ളിച്ചെടിയാണിത്. നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളെ മൂടി നിൽക്കും. ഇല, കിഴങ്ങ് എന്നിവ ഔഷധയോഗ്യമാണ്.
വർഷത്തിൽ ഒരിക്കൽ പുഷ്പിക്കും. വേരുവഴിയും പ്രജനനം നടത്തും. കരണ്ടുതീനിവർഗ്ഗത്തിലെ ജീവികളിൽ കാൻസറിനു കാരണമായ അരിസ്റ്റോലൊചിക് എന്ന ആസിഡ് ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്.
പണ്ടുള്ളവർ വിഷചികിത്സയിൽ ഉപയോഗിച്ചിരുന്നതായി പറയുന്നു. അത്യുത്തമമായ ഔഷധഗുണമുള്ള ഈ ചെടിയാണ് ഈശ്വരമൂലി (ശാസ്ത്രീയനാമം: അരിസ്തലോക്കിയ ഇൻഡിക്ക, Aristolochia indica).ഗരുഡക്കൊടി, ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി, വലിയ അരയൻ എന്നെല്ലാം ഇതിന് പേരുകളുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/09/eeswara-mulla-2025-11-09-21-05-06.jpg)
ഈശ്വരമൂലി, ഗരുഢക്കൊടി, കുടുക്കമൂലി, കടലിവേഗം, പെരുമരുന്ന്, ഗരളവേഗം, കറളയം, കരണമൂലി, ഈശ്വരി, വിഷക്കൊടി. എന്നിങ്ങനെ യും അറിയപ്പെടുന്നു.
ഈശ്വരമൂലിയെ സംസ്കൃതത്തിൽ, സുനന്ദ,നാകുലി, ഗരുഡി, ഈശ്വരി, എന്നും. തമിഴിൽ പെരുമരുന്ത്, അടകം, എന്നും അറിയപ്പെടുന്നു. പലവിധ നാമങ്ങളെന്ന പോലെ ഗുണങ്ങളിലും, അതിശയോക്തി കലർന്ന കഥകളിലും ഗൂഢപ്രയോഗങ്ങളിലും, ഈശ്വരമൂലി ഒന്നാം സ്ഥാനത്ത് തന്നെയാണ്.
സിദ്ധവൈദ്യരസവാദത്തിൽ ഇരുമ്പിനെ ചെമ്പാക്കി മാറ്റുന്ന ഗൂഢവിദ്യയിൽ, പെരുമരുന്ത് മൂലികയ്ക്ക് സ്ഥാനമുണ്ട്. സോമരസവീര്യത്തെ വർദ്ധിപ്പിക്കുവാനും ഇതിന്റെ സാന്നിദ്ധ്യത്താൽ സാദ്ധ്യമാണ്.
വിഷചികിത്സകർക്ക് ഈ ഔഷധസസ്യത്തെ ഭ്രഷ്ടു കല്പിക്കുവാനാവില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us