ആലപ്പുഴ: ഐ എസ് ആർ ഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ കേരളം ആറാം സ്ഥാനത്ത്. രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകൾ.
കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. മറ്റ് എല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാലാണ് കേരളം ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ മുന്നിൽ നിൽക്കുന്നത്.