/sathyam/media/media_files/2025/06/23/vd-satheesan-nilambur-victory-2025-06-23-17-54-33.jpg)
തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്നോ അവര്‍ യു.ഡി.എഫിലേക്ക് തിരിച്ച് വരുമെന്നോ പറഞ്ഞിട്ടില്ല. അവര്‍ ഇടതു മുന്നണിയില്‍ നില്‍ക്കുന്ന കക്ഷിയാണ്. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കെ.എം മാണി സാറിന് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന തലമുറ കെ.എം മാണി സാര്‍ ആരായിരുന്നെന്ന് തിരിച്ചറിയണം. അദ്ദേഹത്തിന് സ്മാരകം വേണം. പഠനങ്ങളും നടക്കണം. സ്മാരകത്തിനുള്ള സ്ഥലം കിട്ടുന്നതിനു വേണ്ടി ഞങ്ങള്‍ കൂടി നിമിത്തമായതില്‍ സന്തോഷമുണ്ട്.
ഇത്രയും വര്‍ഷമായി നല്‍കാത്ത സ്ഥലമാണ് ഇപ്പോള്‍ നല്‍കിയത്. കെ.എം മാണിയെ അപമാനിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. നരക തീയില്‍ വെന്ത് മരിക്കണമെന്ന് മാണി സാര്‍ ജീവിച്ചിരുന്നപ്പോള്‍ പ്രസംഗിച്ച ആളുകളാണ് സി.പി.എം നേതാക്കള്‍. നരക തീയില്‍ വെന്ത് മരിക്കണമെന്ന് ശാപവാക്കുകള്‍ ചൊരിഞ്ഞവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയാന്‍ സ്ഥലം അനുവദിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു. അതിന് ഞങ്ങള്‍ കൂടി നിമിത്തമായത് സന്തോഷകരമാണ് എന്നും വി.ഡി. സതീശൻ പറഞ്ഞു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us