"നെഹ്റുവിൻ്റെ പേര് മായ്ക്കുന്നത് ബി ജെ പി അല്ല ";"നെഹ്രുക്കുടുംബം എന്നുള്ളത് ഇന്ന് ഗാന്ധിക്കുടുംബം എന്നു പറയേണ്ടിവന്ന ഗതികേട് ബിജെപി സൃഷ്ടിച്ചതാണോ?"; ആർ.എസ്.എസ് നേതാവ് ക.ഭ.സുരേന്ദ്രൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ കോൺഗ്രസിന് രൂക്ഷ വിമർശനം

New Update
ka-bha-surendran

കോഴിക്കോട് : രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ബി ജെ പി യും മോദി സർക്കാരും അവഗണിക്കുകയാണെന്നും ഒഴിവാക്കുകയാണെന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ആർ.എസ് . എസ് നേതാവ് ക.ഭ സുരേന്ദ്രൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

Advertisment

അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ,


"നെഹ്റുവിൻ്റെ പേര് മായ്ക്കുന്നത് ബിജെപി അല്ല. ആ പേര് പിന്തുടരേണ്ടിയിരുന്നത് ഇന്ദിരാനെഹ്റു ആയിരുന്നു. അതുപേക്ഷിച്ചു. പിന്നീട് രാജീവ് നെഹ്റുവും സഞ്ജയ് നെഹ്റുവും അതിനെത്തുടർന്ന് രാഹുൽ നെഹ്റുവും! അതെല്ലാം വെട്ടിയെറിഞ്ഞിട്ട്  ഗാന്ധിയുടെ പേര് ചേർത്തത് നെഹ്രുവിൻ്റെ ഓർമ്മകൾ മായ്ക്കാനല്ലെങ്കിൽ മറ്റെന്തിനായിരുന്നു? നെഹ്രുക്കുടുംബം എന്നുള്ളത് ഇന്ന് ഗാന്ധിക്കുടുംബം എന്നു പറയേണ്ടിവന്ന ഗതികേട് ബിജെപി സൃഷ്ടിച്ചതാണോ? സ്വന്തം അസ്തിത്വവും വ്യക്തിത്വവും കുഴിച്ചുമൂടിയിട്ട് അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്നത് കോൺഗ്രസിന്റെ പാരമ്പര്യത്തിന് ചേരുന്നതുതന്നെയാണ്.

ബ്രിട്ടീഷ് രക്തത്തിൽനിന്നാണല്ലോ കോൺഗ്രസ് ജനനം! അതിൽ ഇടയ്ക്കിടയ്ക്ക് ബ്രിട്ടീഷുകാരോ അല്ലെങ്കിൽ മറ്റേതെങ്കിലും വിദേശികളോ ആണ് അതിൻ്റെ തലപ്പത്ത് വരാറുള്ളത്; അല്ലെങ്കിൽ നിയന്ത്രിക്കാറുള്ളത്. ഇന്നും അതിനു മാറ്റമൊന്നുമില്ല. സോണിയ മൈനോ രാജീവന്റെ ഭാര്യയായി വന്നതിനുശേഷം 15 വർഷക്കാലം അവർ ഭാരതത്തിൻ്റെ പൗരത്വം എടുക്കാതിരുന്നത് എന്തുകൊണ്ടായിരിക്കാം? 1971ലെ പാക്കിസ്ഥാനുമായുള്ള യുദ്ധവേളയിൽ വൈമാനികനായ ഭർത്താവിനെ രാജ്യരക്ഷയ്ക്ക് അയക്കാതെ ഇറ്റലിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഭാരതത്തിനോടുള്ള കൂറുകൊണ്ടാണോ അതോ ഭാരതം അവർക്ക് അന്യമാണ് എന്നതുകൊണ്ടാണോ? ഇത് വ്യക്തമാക്കണം.

എന്നു മാത്രമല്ല വിദേശശക്തികളുടെ കൈകളിലെ കളിപ്പാവപോലെ നെഹ്റുക്കുടുംബത്തിലെ, ക്ഷമിക്കണം ഗാന്ധിക്കുടുംബത്തിലെ ഇന്നത്തെ യുവരാജാവ് പെരുമാറുന്നു. അതും ബിജെപി കാരണമാണോ? രാഹുൽ എവിടേക്കാണ് ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് വിദേശയാത്ര ചെയ്യുന്നത്? രഹസ്യ യാത്രകളുടെ ലക്ഷ്യം എന്താണ്? നെഹ്റുവിൻ്റെ ഓർമ്മകൾ നിലനിർത്താനാണോ കുഴിച്ചുമൂടാനാണോ? നെഹ്റുക്കുടുംബത്തെ ഗാന്ധിക്കുടുംബം എന്നുപറഞ്ഞ് നാട്ടുകാരെ പറ്റിച്ചിട്ട് അതിൻ്റെ ഉത്തരവാദിത്തം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് തികഞ്ഞ അല്പത്തരം മാത്രമാണ്! "

Advertisment