/sathyam/media/media_files/2026/01/29/it-park-2026-01-29-18-20-10.jpg)
കോട്ടയം: വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ ബജറ്റില്‍ വാരിക്കോരി പ്രഖ്യാപനം. നികുതിദായകരെ ആദരിക്കുന്നതിനായി 5 കോടി രൂപയുടെ പുരസ്‌കാരങ്ങള്‍ മുതല്‍ 'സൈബര്‍ വാലി' സ്ഥാപിക്കാന്‍ 30 കോടി രൂപ നീക്കിവെച്ച വന്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാന വ്യവസായ പദ്ധതികള്‍ഭാവി വികസനം ലക്ഷ്യമിട്ട് കൊച്ചിയില്‍ 300 ഏക്കറില്‍ ഐ.ടി, എ.ഐ മേഖലകള്‍ക്കായി 'സൈബര്‍ വാലി' സ്ഥാപിക്കാന്‍ 30 കോടി രൂപ നീക്കിവെച്ചു.
ചവറയില്‍ റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍ മിഷന്‍ സ്ഥാപിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചു. ഇതുവഴി 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളുമാണു പ്രതീക്ഷിക്കുന്നത്.
ചറുകിട-ഇടത്തരം സംരംഭങ്ങള്‍സംരംഭകരെ (എം.എസ്.എം.ഇ) സഹായിക്കുന്നതിനായി 'മിഷന്‍ 1000' പദ്ധതിക്ക് 35 കോടി രൂപയും ഒരു ലക്ഷം സൂക്ഷ്മ സംരംഭങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'മിഷന്‍ 1,00,000' പദ്ധതിക്ക് 4 കോടി രൂപയും അനുവദിച്ചു.
സംരംഭക സഹായ പദ്ധതിക്കായി 110 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനായി സ്വകാര്യ, കാമ്പസ് പാര്‍ക്കുകള്‍ക്ക് പുറമെ പ്രവാസി വ്യവസായ പാര്‍ക്കുകള്‍, വനിതാ വ്യവസായ പാര്‍ക്കുകള്‍ എന്നിവയും പ്രോത്സാഹിപ്പിക്കും.
ഐ.ടി മേഖലയിലെ ഉണര്‍വിനായി 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ 150 കോടി രൂപ വകയിരുത്തി.
പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി 'കെ-ബിസ്' എന്ന പുതിയ മിഷന്‍ ആരംഭിക്കാന്‍ 5 കോടി രൂപ മാറ്റിവെച്ചു.
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിനായി 22.27 കോടി രൂപയും അനുവദിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/29/balagopal-2026-01-29-18-25-09.jpg)
സാമ്പത്തിക സഹായംകേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പെയ്ഡ് അപ് ക്യാപിറ്റല്‍ 1000 കോടിയായി ഉയര്‍ത്തി.
ചെരുപ്പ് നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്ക് 20 കോടി രൂപ വരെ വായ്പയും പലിശ സബ്‌സിഡിയും നല്‍കുന്ന പ്രത്യേക പദ്ധതിയും ബജറ്റിലുണ്ട്.
പ്രതിരോധ മേഖലയിലെ ഗവേണഷണ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഒരു പ്രതിരോധ സാങ്കേതിക ഇന്നവേഷന്‍ ഹബും വിഭാവനം ചെയ്യുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 3.92 ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും ഏകദേശം 22,000 കോടി രൂപയുടെ നിക്ഷേപം വരികയും ചെയ്തു എന്നു ധനവകുപ്പ് വ്യക്തമാക്കുന്നത്. ഇതിനു തുടർച്ചയായാണ് പ്രഖ്യാപനങ്ങൾ.
എന്നാല്‍, സര്‍ക്കാര്‍ കണക്കുകള്‍ ഗിമ്മിക്കുകള്‍ മാത്രമാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us