കഴക്കൂട്ടത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് ഐടി സ്ഥാപനങ്ങളിലെ യുവാക്കള്‍ക്ക് നല്‍കുന്നതിനായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുമായി അറസ്റ്റില്‍

കഴക്കൂട്ടത്ത് വീണ്ടും മയക്കുമരുന്ന് വേട്ട.  

New Update
kazhakkootaam 111

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും മയക്കുമരുന്ന് വേട്ട.  ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് ഐടി സ്ഥാപനങ്ങളിലെ യുവാക്കള്‍ക്ക് നല്‍കുന്നതിനായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


Advertisment

 തട്ടാക്കുടി ലൈനില്‍ തിരുവോണം വീട്ടില്‍ സഞ്ജു (32) ആണ് പിടിയിലായത്. സിറ്റി ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്  ഇന്‍ഫോസിസിന് സമീപത്തെ വീട്ടില്‍ നിന്ന്  വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന എംഡിഎഎ പിടികൂടിയത്. 



ബെംഗളുരുവില്‍ നിന്നെത്തിച്ച എംഡിഎംഎ ടെക്കികള്‍ക്ക് ചില്ലറ വില്പന നടത്താനായി വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 35 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ ശേഖരത്തില്‍ നിന്നും കണ്ടെടുത്തത്. 


വീട്ടില്‍ നിന്നും വില്‍പ്പനയ്ക്കായുള്ള കവറുകളും ത്രാസും പൊലീസ് കണ്ടെത്തി. ഡാന്‍സാഫ് ടീമും കഴക്കൂട്ടം -തുമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. 


ഇയാളുടെ സഹോദരന്‍ സച്ചു തുമ്പ പൊലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. പൊലീസ് പരിശോധനക്കായി എത്തിയപ്പോള്‍ സഞ്ജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രദേശത്ത് പരിശോധന ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. 


അടുത്തിടെ ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ 32 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും, മയക്കു മരുന്ന് വിറ്റ വകയില്‍ നിന്നുള്ള 75,000 രൂപയുമായി എക്‌സൈസ് പിടികൂടിയിരുന്നു.


Advertisment