ആലപ്പുഴയില്‍ 2025 വരെ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും: മന്ത്രി ജെ ചിഞ്ചുറാണി

പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസിന്‍റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തി

New Update
j chinchu rani

ആലപ്പുഴ: 2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Advertisment

പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസിന്‍റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയിട്ടുണ്ട്.

കേരളത്തിലെ പക്ഷിപ്പനിയുടെ ഗുരുതര സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി എന്ന് മന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ലഭിക്കേണ്ട കേന്ദ്ര വിഹിതം ഉടന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. 

Advertisment