New Update
/sathyam/media/media_files/2025/08/26/2666616-arrest-akshay-25082025-2025-08-26-01-16-16.webp)
കണ്ണൂർ: സെൻട്രൽ ജയിലിൽ അതിക്രമിച്ചു കയറി ഫോണും പുകയില ഉൽപന്നങ്ങളും മതിൽ വഴി എറിഞ്ഞു കൊടുക്കുന്നതിനിടയിൽ യുവാവ് പിടിയിൽ. സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ടു.
Advertisment
കണ്ണൂർ പനങ്കാവ് ശങ്കരൻ കടക്ക് സമീപത്തെ കെ. അക്ഷയ് (27) നെയാണ് ജയിൽ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചത്. ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് രേഖപ്പെടുത്തി. സെന്‍ട്രല്‍ ജയില്‍ ജോയന്റ് സൂപ്രണ്ട് റിനിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഫോണുകളും ലഹരി വസ്തുക്കളും ജയിലിൽ എത്തുന്നതിനെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം തുടരുന്നതിനിടെയാണ് ഒരാൾ പിടിയിലായിട്ടുള്ളത്.