/sathyam/media/media_files/2025/12/23/jail-dgp-2025-12-23-20-29-04.jpg)
തിരുവനന്തപുരം: ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്പെൻഷൻ. കൈക്കൂലി കേസിൽ വിജിലൻസ് പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി .
ജയിലിൽ അനധികൃത സൗകര്യങ്ങൾ ഒരുക്കാൻ തടവുകാരിൽ നിന്നും ബന്ധുക്കളിലും നിന്നും ഡിഐജി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.
ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്പെൻഷൻ. കൈക്കൂലി കേസിൽ വിജിലൻസ് പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി .
ജയിലിൽ അനധികൃത സൗകര്യങ്ങൾ ഒരുക്കാൻ തടവുകാരിൽ നിന്നും ബന്ധുക്കളിലും നിന്നും ഡിഐജി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.
ഡിസംബർ 17നാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്. കൊടി സുനിയടക്കമുള്ള ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങളൊരുക്കാൻ ഡിഐജി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.
പരോള്‍ അനുവദിക്കാനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്.
ഗൂഗിള്‍ പേ വഴിയും അല്ലാതെയും ആയിരുന്നു പണമിടപാട്. വിയൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റ്.
പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥന്‍ വഴിയാണ്. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരില്‍ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഡിഐജി വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us