New Update
/sathyam/media/media_files/4ugyWBSLQleSXj7BrgOd.jpg)
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ ചാടി രക്ഷപ്പെട്ട പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. ഇടുക്കി വണ്ടൻമേട് സ്വദേശി മണികണ്‌ഠനാണ് പിടിയാലായത്.
Advertisment
ഓഗസ്റ്റ് 21 ന് പുലർച്ചെ ജയിലിലെ ചപ്പാത്തി യൂണിറ്റിൽ പണിക്കിറങ്ങിയ സമയത്താണ് ഇയാൾ ജയിൽ ചാടിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർമാരായ അനിൽരാജ്, അർജുൻ എസ് എൽ, കിരൺ സി എസ്, അർജുൻ മോഹൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ കണ്ടെത്തിയത്.
2014ല്‍ ഇടുക്കി വണ്ടൻമേട്ടില്‍ അന്നലക്ഷ്‌മി എന്ന യുവതിയെ കുത്തിക്കൊന്ന കേസിലായിരുന്നു മണികണ്‌ഠൻ അറസ്റ്റിലായിരുന്നത്. ഒപ്പം ജീവിക്കാനുള്ള ക്ഷണം നിരസിച്ചതായിരുന്നു കൊലപാതകം നടത്തിയത്.
2019 ൽ മണികണ്‌ഠൻ പരോളിലിറങ്ങി മുങ്ങുകയും പിന്നീട് പൊലീസ് പിടികൂടുകയും ചെയ്‌ത് ജയിലിലടച്ചതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us