പരിസ്ഥിതി പ്രവർത്തകനും ആർ.ജെ.ഡി ദേശീയ സമിതി അംഗവുമായ ജെയ്സൺ പാനികുളങ്ങര അന്തരിച്ചു

New Update
2793069-jason-panikulangara-12022026

കൊച്ചി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ദേശീയ സമിതി അംഗവുമായ ജെയ്‌സൺ പാനികുളങ്ങര (66) അന്തരിച്ചു. 

Advertisment

കരൾ രോഗത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാടുകുറ്റി നിറ്റ ജലാറ്റിൻ കമ്പനിക്കെതിരായ കാതികുടം സമരത്തിന്റെ നായകനായിരുന്നു അദ്ദേഹം.

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്‌സൺ പിന്നീട് ജനതാദൾ (യു) ജില്ലാ പ്രസിഡന്റായും ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. 

മികച്ച വോളിബോൾ താരം കൂടിയായിരുന്ന അദ്ദേഹം അങ്കമാലി സ്പോർട്സ് അസോസിയേഷൻ സ്ഥാപക അംഗമാണ്. 'കാർഗിൽ യാത്ര', 'ശ്രീലങ്ക അശാന്തിയുടെ തുരുത്തിലെ ഋതുഭേദങ്ങൾ' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

ഭാര്യ വത്സ. മക്കൾ: ആര്യ, അർജുൻ. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.30-ന് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.

Advertisment