ജൈവ കാര്‍ഷിക വ്യാപന യജ്ഞത്തിന് ആദ്യ തൈ നട്ടു

മാവേലിക്കര വൈ ഡബ്ലു സി എ വളപ്പില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി സി തോമസ് ആദ്യ തൈ നട്ടുകൊണ്ട് 500 വീടുകളില്‍ തൈ നട്ടു നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
jaiva 1

മാവേലിക്കര: കേരള കോണ്‍ഗ്രസ് മാവേലിക്കര ടൗണ്‍ കമ്മറ്റി മാവേലിക്കര നഗരത്തിലെ 5 വാര്‍ഡുകളിലായി 500 വീടുകളില്‍ 5000 പച്ചക്കറി ചെടികള്‍ നട്ടു നല്‍കുന്ന പദ്ധതിയായ ജൈവ കാര്‍ഷിക വ്യാപന യജ്ഞത്തിന് ആദ്യ തൈ നട്ടു.

Advertisment

മാവേലിക്കര വൈ ഡബ്ലു സി എ വളപ്പില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി സി തോമസ് ആദ്യ തൈ നട്ടുകൊണ്ട് 500 വീടുകളില്‍ തൈ നട്ടു നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.


പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മാവേലിക്കര ടൗണ്‍ മണ്ഡലം കമ്മറ്റി പൊതു പ്രവര്‍ത്തനത്തിന് പുതി ഒരു ശൈലിക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നതെന്നും ഇത് തികച്ചും മാതൃകാപരമാണന്നും പ്രസംഗമല്ല പ്രവൃത്തിക്കാണ് ഇവിടെ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടദ്ദേഹം പറഞ്ഞു.jaiva 22

അന്തരിച്ച മുന്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭാംഗവുമായ എം കെ വര്‍ഗീസ് സ്മാരക സാധുജന ചികില്‍സ സഹായ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.


ചികില്‍സ സഹായ ഫണ്ട് എം കെ വര്‍ഗീസിന്റെ പുത്രി അന്നമ്മ വര്‍ഗീസിന്റെ കൈകളില്‍ നിന്ന് എറ്റു വാങ്ങി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം പുതുശ്ശേരില്‍ ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡന്റ് തോമസ് അലക്‌സാണ്ടര്‍ കടവില്‍ അദ്ധ്യക്ഷ വഹിച്ചു. പദ്ധതി വിവരണം കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരില്‍ നടത്തി.

 അന്നാ ജോര്‍ജ്ജ്, ജോയിസ് ജോണ്‍ വെട്ടിയാര്‍, റോയി വര്‍ഗീസ്, ഉമ്മന്‍ ചെറിയാന്‍, പിസി ഉമ്മന്‍, നൈനാന്‍ ജോണ്‍, ഡി.ജി ബോയ് വിധുമോള്‍, പ്രീത, എബി തങ്കച്ചന്‍, സുമാ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment