ജമാഅത്തെ ഇസ് ലാമി ഹിന്ദ് വനി ്രവിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അക്കാദമിക് സെമിനാറും സൗദ പടന്ന ഫെലോഷിപ്പ് വിതരണവും നടത്തി

New Update
sauda padanna fellowship

കോഴിക്കോട് : ജമാഅത്തെ ഇസ് ലാമി ഹിന്ദ് വനി ്രവിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  അക്കാദമിക് സെമിനാറും സൗദ പടന്ന ഫെലോഷിപ്പ് വിതരണവും നടത്തി. ജമാഅത്തെ ഇസ് ലാമി ഹിന്ദ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സാജിത പി.ടി.പി  ഫെല്ലോഷിപ്പ് വിതരണം നടത്തി.

Advertisment

ജമാഅത്തെ ഇസ് ലാമി ഹിന്ദ് കേരള സെക്രട്ടറിയും CSR എക്‌സിക്യൂട്ടീവ് മെമ്പറുമായ ടി.മുഹമ്മദ് വേളം മോഡറേറ്ററായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.റുക്‌സാന , വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി റജീന ബീഗം എന്നിവര്‍ സംസാരിച്ചു.

സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്തവും, വിശാലവുമായ വ്യവഹാരങ്ങളില്‍ ഇസ്ലാമിക ശരീഅത് മുന്നോട്ട് വെക്കുന്ന നിയമ നിര്‍ദ്ദേശങ്ങളെ, അതിന്റെ സമീപന രീതികളെ മുന്‍നിര്‍ത്തി പുനര്‍ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും  വിധേയമാക്കേണ്ടതുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ശരിയായ ഇസ്ലാമിക മാതൃകകളെ അടിസ്ഥാനമാക്കി ഇത്തരം വിഷയങ്ങളില്‍ സമൂഹത്തില്‍ നിന്നും രചനാത്മകവും, സ്ത്രീ സുരക്ഷിതത്വത്തിലൂന്നിയതുമായ സംസ്‌കാരവും, പ്രായോഗിക സമീപനങ്ങളും  വികസിപ്പിക്കേണ്ടതുണ്ടെന്നും സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

അനന്തരാവകാശം, വിധവാ ജീവിതം, വിധവാ വിവാഹം, ഏക രക്ഷാകര്‍തൃത്വം,
വിഭിന്ന ശേഷി വ്യവഹാരങ്ങള്‍ തുടങ്ങിയ  വിഷയങ്ങളില്‍ ഹിബ.വി, ലബീബ.എം, ഫാത്തിമത് സഹ്‌റ, ഖദീജ മെഹ്യബിം, അഫ്‌നാന്‍ അബ്ദുല്‍ കരീം എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.

Advertisment