/sathyam/media/media_files/2026/01/01/rajeev-chandrasekhar-2026-01-01-20-50-25.jpg)
തിരുവനന്തപുരം: സംഘപരിവാർ മുഖപത്രമായ ജന്മഭൂമി വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ജിഹ്വയായ ജന്മഭൂമി ഇപ്പോൾ ഹിന്ദുത്വ ദേശീയതയ്ക്ക് തന്നെ അപമാനമായി മാറിക്കഴിഞ്ഞു.
മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് ജന്മഭൂമി കണ്ണൂർ എഡിഷനിൽ എങ്ങനെ വന്നു എന്ന് ചിന്തിക്കാൻ സംഘപരിവാർ നേതൃത്വം തയ്യാറാകേണ്ടിയിരിക്കുന്നു.
ജന്മഭൂമിയിലെ തലപ്പത്തുള്ളവർ മുതൽ താഴേതട്ടിലുള്ളവർ വരെ അധികാര സ്ഥാനങ്ങൾ കയ്യടക്കി. ലോക് ഭവൻ മുതൽ രാജീവ് ചന്ദ്രശേഖറുടെ ഓഫീസ് വരെ താക്കോൽ സ്ഥാനങ്ങൾ ജന്മഭൂമിക്കാർ കയ്യടക്കി.
ഇനിയും നിരവധി ജന്മഭൂമി ലേഖകർ ഇത്തരം താക്കോൽ സ്ഥാനങ്ങൾ ലക്ഷ്യം വെച്ച് രംഗത്തുണ്ട്. എന്തായാലും ജന്മഭൂമി ദിനപത്രം ഇനിയെങ്കിലും രക്ഷപ്പെടേണ്ടിയിരിക്കുന്നു.
വർഷം തോറുമുള്ള വാർഷിക വരിസംഖ്യാ പിരിവ് കൊണ്ട് പോലും ജന്മഭൂമി രക്ഷപ്പെട്ടില്ല എന്നതും ഞെട്ടിക്കുന്നതാണ്. മാധ്യമ സ്ഥാപനം നടത്തി പരിചയമുള്ള രാജീവ് ചന്ദ്രശേഖർ ജന്മഭൂമി കൂടി ഏറ്റെടുക്കണമെന്ന് പറയുന്ന ബിജെപിക്കാരുണ്ട്.
ജന്മഭൂമി എന്ന ഹിന്ദുത്വത്തിൻ്റെ ജിഹ്വ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വാദികളെ നാണം കെടുത്തി എന്നതാണ് യാഥാർത്ഥ്യം. ഇനി എങ്കിലും ഇത്തരം നാണക്കേട് ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us