/sathyam/media/media_files/2026/01/15/jasmin-2-2026-01-15-15-33-31.jpg)
കോട്ടയം: സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുകയാണ്. ഒരു കിലോ മുല്ലപ്പൂവിന്റെ വില 8000 രൂപയോളമാണു പൂ മാര്‍ക്കറ്റില്‍ നിന്നു ലഭിച്ചത്.
6000 രൂപക്കു തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്നാണു കേരളത്തിലെ മാര്‍ക്കറ്റുകളിലേക്കു പൂവുകള്‍ എത്തുന്നത്. അതേസമയം, പൂ വാങ്ങിയാലും വെയിലത്തുവെച്ചു കൊണ്ടു നടന്നാലും പൂക്കള്‍ വാടാറില്ല.
മുന്‍പു കിട്ടിയിരുന്ന മുല്ലപ്പൂവിന്റെ അത്ര സുഗന്ധവുമില്ലെന്നു ഉപഭോക്താക്കൾ പറയുന്നു.. കഴിഞ്ഞ ദിവസം ചമര വാര്‍ഷികം നടന്നയിടത്ത് ഫോട്ടോയില്‍ തൂക്കാന്‍ പുലര്‍ച്ചെ തന്നെ മുല്ലപ്പൂ മാലയാണു വാങ്ങിയത്.
രാവിലെ മുതല്‍ കത്തുന്ന വിളക്കിനു മുന്‍പില്‍ പൂവ് ഇരുന്നിട്ടും വാടിയില്ല. രാത്രിയോടെ വെള്ള പൂക്കള്‍ക്കു പര്‍പ്പിള്‍ നിറത്തിലാവുകയും ചെയ്തു. ഇതോടെ പൂക്കളില്‍ രാസലായനികള്‍ തളിച്ചിട്ടുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, മുല്ലപ്പൂക്കളില്‍ ഇത്തരം രാസ പ്രയോഗങ്ങള്‍ ഒന്നുമില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. ഇപ്പോള്‍ ഉല്‍പ്പാദനം കുറഞ്ഞതാണു വില കൂടാനുള്ള കാരണമെന്നാണ് മുല്ലപ്പൂ കര്‍ഷകര്‍ പറയുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/15/jasmin-2026-01-15-15-33-43.jpg)
ഡിസംബറില്‍ മഞ്ഞുവീഴ്ച തുടങ്ങിയതോടെയാണ് കര്‍ഷകരുടെ ദുരിതം തുടങ്ങിയത്. ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ വളരുക. തണുപ്പായാല്‍ മൊട്ടിടലും കുറയും.
പൊങ്കല്‍, വിവാഹ സീസണുകളായതിനാല്‍ മുല്ലപ്പൂവിന് ഇപ്പോള്‍ നല്ല ഡിമാന്‍ഡാണ്. എന്നാല്‍ ആവശ്യത്തിനു വേണ്ട പൂവ് കിട്ടാനില്ലാത്ത അവസ്ഥയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us