/sathyam/media/media_files/2025/11/08/jasna-salim-2025-11-08-15-14-22.jpg)
തൃശൂർ: ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്‌ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് നടപടി. കലാപശ്രമം വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും നടപ്പന്തലിലും റീല്‍സ് ചിത്രീകരണം പാടില്ലെന്നതാണ് ഹൈക്കോടതി ഉത്തരവ്.
/filters:format(webp)/sathyam/media/media_files/BrfqmEttqFhyAX7oMfb2.jpg)
അത് മറികടന്നാണ് ജസ്‌ന സലീം പടിഞ്ഞാറേ നടയിലല്‍ റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ റീല്‍ ചിത്രീകരിച്ചതിന് ജസ്‌നക്കെതിരെ കേസെടുത്തിരുന്നു.
മാധ്യമങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന മേഖലയിലായിരുന്നു വീണ്ടുമെത്തി ജെസ്ന റീല്‍ ചിത്രീകരിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഗുരുവായൂര്‍ ദേവസ്വം ഔദ്യോഗികമായി പൊലീസില്‍ പരാതി നല്‍കി.
/filters:format(webp)/sathyam/media/media_files/8lk1S4z6pvkO1irQbB7d.jpg)
പരാതിയുടെ അടിസ്ഥാനത്തിലാണ് കലാപശ്രമം, അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചുകയറില്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തി ഗുരുവായൂര്‍ പൊലീസ് കേസെടുത്തത്.
ജസ്‌ന സലിം, R1_bright എന്നീ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് പരാതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us