Advertisment

ആര്‍ക്കും ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും വ്യാജ പ്രചാരണങ്ങള്‍ ഉന്നയിക്കാം; മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളു; പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും; സത്യം ചെരിപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്ന് ജയസൂര്യ

തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ

New Update
jayasurya Untitledchar

തിരുവനന്തപുരം: തനിക്ക് നേരെ ഉയർന്നുവന്ന ലൈംഗികാതിക്രമണ പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. കുടുംബത്തോടൊപ്പം അമേരിക്കയിലുള്ള ജയസൂര്യ തന്റെ ജന്മദിനത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണങ്ങളിൽ പ്രതികരിച്ചത്.  

Advertisment

തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ കുറിപ്പിൽ പറയുന്നു.

വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമ പോരാട്ടവുമായി മുന്നോട്ട് പോകും. മുറിവിപ്പുകൾക്ക് നടുവിൽ താൻ നിയമ വിദഗ്ദരുമായി കൂടിയാലോചനകൾ നടത്തിയെന്നും ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചു കൊള്ളുമെന്നും കത്തിൽ പറയുന്നു.

ആർക്കും ആർക്കുനേരെയും ഇപ്പോൾ വേണമെങ്കിലും ഇത്തരം വ്യാജ പ്രചാരണങ്ങൾ ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന്.

സത്യം ചെരിപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ കുറിപ്പിൽ പറയുന്നു.

ഇന്ന് തന്റെ ജന്മദിനമാണെന്നും ആശംസകൾ നേർന്ന് കൂടെ നിന്ന് എല്ലാവർക്കും നന്ദിയെന്ന് പറഞ്ഞ് തുടങ്ങുന്ന കത്ത് അവസാനിക്കുന്നത് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപികളുടെ നേരെ മാത്രം എന്നുപറഞ്ഞാണ് അവസാനിപ്പിക്കുന്നത്.   

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്.

സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 അ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

Advertisment