ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കാന്‍ നടി എത്തിയത് പൊലീസ് വാഹനത്തില്‍

സെറ്റില്‍ വച്ച് ജയസൂര്യ തന്നെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്‌തു എന്നായിരുന്നു നടിയുടെ ആരോപണം

New Update
jayasurya

തിരുവനന്തപുരം: മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. നടൻ ജയസൂര്യയ്‌ക്കെതിരെ പരാതി നൽകുന്നതിനായാണ് നടി തിരുവനന്തപുരത്ത് എത്തിച്ചേർന്നത്.

Advertisment

പൊലീസ് വാഹനത്തിലാണ് ജയസൂര്യയ്‌ക്കെതിരെ നടി പരാതി നല്‍കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനില്‍ എത്തിയ നടിയെ പൊലീസ് വാഹനത്തില്‍ തിരുവനന്തപുരം കൺടോൾമെന്‍റ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

2008ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ജയസൂര്യയില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതെന്നാണ് നടിയുടെ ആരോപണം.

സെറ്റില്‍ വച്ച് ജയസൂര്യ തന്നെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്‌തു എന്നായിരുന്നു നടിയുടെ ആരോപണം. തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് നടന്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയത്. നടി തന്‍റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment