ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/lwDFuwnm6tKOClqXVRnI.jpg)
തിരുവനന്തപുരം: ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം തീരുമാനിച്ചു. പുതിയ പേര് രജിസ്റ്റർ ചെയ്യമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസ് അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാ​ഗമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Advertisment
ആര്‍ജെഡിയില്‍ ലയിക്കുന്നത് ആലോചനയിലില്ല. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ അതിലേക്ക് ലയിക്കും. തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിലാണ് പുതിയ പാർട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നൽകാൻ ധാരണയായത്.
ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസാമി എൽഡിഎ സർക്കാരിന്റെ ഭാ​ഗമായതോടെയാണ് കേരളഘടകം കേന്ദ്രനേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനമെടുത്തത്. ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായതിന്റെ പേരില്‍ ഇടതുമുന്നണിയില്‍ ജെഡിഎസ് കേരള ഘടകം വിമര്‍ശനം നേരിട്ടിരുന്നു.