സംസ്ഥാനത്തെ ദീർഘനാളത്തെ ആവശ്യമാണ് എയിംസെന്ന് ജെബി മേത്തർ എം പി ; സംസ്ഥാനം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇത്തവണ ബജറ്റിൽ കിട്ടിയത് ആമയാണെന്നും രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ; ഓരോ ബജറ്റിലും പ്രതീക്ഷ അർപ്പിക്കുമെങ്കിലും നിരാശയാണ് ഫലമെന്നും ജെബി മേത്തർ

മരണനിരക്ക് കുറഞ്ഞ, പ്രായമായവർ കൂടുതൽ അധിവസിക്കുന്ന വൻകിട ആരോഗ്യപരിപാലന ഗവേഷണ കേന്ദ്രങ്ങൾ ഇല്ലാത്ത കേരളത്തിന് അർഹതപ്പെട്ടതാണ് എയിംസ്

New Update
jeby-methar

 ന്യൂഡൽഹി: കേരളം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും എയിംസിന് പകരം ആമയെയാണ് നൽകിയതെന്ന് രാജ്യസഭയിൽ  ശൂന്യവേളയിൽ ജെബി മേത്തർ.  

Advertisment

സംസ്ഥാനത്തെ ദീർഘനാളത്തെ ആവശ്യമാണ് എയിംസ്. രാജ്യത്തുടനീളം 22 കേന്ദ്രങ്ങളിൽ എയിംസ് ഉണ്ട്.

ഡൽഹിയിലും യുപിയിലും രണ്ടു വീതം.

മരണനിരക്ക് കുറഞ്ഞ, പ്രായമായവർ കൂടുതൽ  അധിവസിക്കുന്ന വൻകിട ആരോഗ്യപരിപാലന ഗവേഷണ കേന്ദ്രങ്ങൾ ഇല്ലാത്ത കേരളത്തിന് അർഹതപ്പെട്ടതാണ്  എയിംസ്.

സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാരും എംപിമാരും എയിംസ് എന്ന ആവശ്യം ഉന്നയിച്ചിട്ടും കേന്ദ്രം കനിയുന്നില്ലെന്ന് അവർ പറഞ്ഞു. ഓരോ ബജറ്റിലും പ്രതീക്ഷ അർപ്പിക്കുമെങ്കിലും നിരാശയാണ് ഫലം. ഇത്തവണ കിട്ടിയത് ആമയെയാണെന്നും എം.പി കൂട്ടിച്ചേർത്തു.

Advertisment