സൌദി ഡെസ്ക്
Updated On
New Update
/sathyam/media/media_files/2025/06/27/img-2025-06-27-18-06-00.jpg)
ജിദ്ദ: സന്ദർശന വിസയിൽ സൗദിയിലുള്ള വിദേശികൾക്ക് സന്തോഷ വാർത്ത.
കാലാവധി അവസാനിച്ച ശേഷവും പലവിധ കാരണങ്ങളാൽ സൗദിയിൽ തന്നെ കഴിയുന്ന സന്ദർശന വിസക്കാർക്ക് മുപ്പത് ദിവസത്തെ സാവകാശം കൊടുക്കുന്നതായി സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു.
Advertisment
അതിനകം അവർ നിർബന്ധമായും സൗദിയിൽ നിന്ന് മടങ്ങണം.
നിയമാനുസൃതമുള്ള ഫീസും പിഴയും അടച്ചതിനുശേഷം, മുപ്പത് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി രാജ്യം വിടണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഓർമപ്പെടുത്തി.
അതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ ഇ-സർവീസസ് പ്ലാറ്റ്‌ഫോമിലെ "തവാസുൽ" സേവനം വഴി അപേക്ഷിക്കുകയാണ് വേണ്ടത്.
നിർദ്ദിഷ്ട കാലയളവിനുള്ളിൽ ഈ നീക്കത്തിന്റെ പ്രയോജനം നേടണമെന്ന് പാസ്‌പോർട്ടുകൾ വിഭാഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us