ഓണം വാരാഘോഷത്തിൽ ജാർഖണ്ഡ്, ഉത്തർപ്രദേശ് കലാസംഘങ്ങളെ ആദരിച്ചു

New Update
onam hjgoluyh

തിരുവനന്തപുരം : ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച്  ടൂറിസം വകുപ്പ് ഒരുക്കിയ  സാംസ്‌ക്കാരിക ഘോഷയാത്രയിലെ ദൃശ്യ കലാരൂപങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ നേടിയ ഝാർഖണ്ഡിലെ ഗ്രാമീണരുടെ തനത് സംഘത്തിനും, ഉത്തർപ്രദേശിലെ നൃത്ത സംഘത്തിനും ഭാരത് ഭവൻ  ആദരവും സ്നേഹോപഹാരങ്ങളും നൽകി.   

Advertisment

ആദരിക്കൽ ചടങ്ങിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ, സൗത്ത് സോൺ കൾച്ചറൽ സെന്റർ പ്രോഗ്രാം കോ ഓർഡിനേറ്റർ എം. ജയകുമാർ, ഉത്തർപ്രദേശ് കലാസംഘം ടീം ലീഡർ നിതീഷ് ഗ്രിസ്സ, ജാർഖണ്ഡ് ടീം ലീഡർ ശിവ് ചരൺ സാഹു എന്നിവരും പങ്കെടുത്തു. 

കേരള  സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക. തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ ഗ്രാമീണ കലാസംഘങ്ങളും   നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയത്തെ മുൻനിർത്തി ഘോഷയാത്രയിൽ ഒത്തുചേർന്നു. 

കേരളത്തിലെ വിവിധ ജില്ലകളിൽ ഭാരത് ഭവന്റെ സംഘാടനത്തിൽ പര്യടനം നടത്തിയാണ് കലാ സംഘം ഓണം ഘോഷ യാത്രയിൽ ഒത്തു ചേർന്നത്. പൊതു സമൂഹത്തിൽ ഇന്ത്യൻ കലകളുടെ ബഹുസ്വരത യും  ആസ്വാദനവും നിറയ്ക്കുവാൻ ഇന്ത്യൻ വസന്തോത്സവം  ഇക്കഴിഞ്ഞ പത്തു വർഷങ്ങളിൽ  സഹായകമായെന്ന് അനുമോദനചടങ്ങിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ പറഞ്ഞു.

Advertisment