കൽപ്പറ്റ: കടബാധ്യതയെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഗ്രഹനാഥന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വയനാട്ടിലാണ് സംഭവം.
കേളമംഗലം സ്വദേശി ജിൽസൺ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ ലിഷ ആണ് മരിച്ചത്.
കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. പിന്നീടാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഭാര്യയെ കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിൽസണെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്.