/sathyam/media/media_files/2025/12/04/john-brittas-2025-12-04-15-40-06.jpg)
കോട്ടയം: പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനും ഇടയില്‍ ഇടനിലക്കാരനായി ജോണ്‍ ബ്രിട്ടാസ് എംപി നിന്നെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലിന് പിന്നാലെ കടുത്ത അതൃപ്തിയില്‍ സി.പി.ഐ. പിഎം ശ്രീ പദ്ധതിക്ക് വേണ്ടിയല്ല സര്‍വ്വ ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടിയാണ് ഇടപെട്ടതെന്ന് ജോണ്‍ ബ്രിട്ടാസിന്റെ വിശദീകരണത്തില്‍ സി.പി.ഐ നേതാക്കള്‍ തൃപ്തരല്ല.
/filters:format(webp)/sathyam/media/media_files/wKjkAfRjy7AZU8uXQcSG.jpg)
തങ്ങളെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം നടത്തിയ നീക്കങ്ങള്‍ മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ പരസ്യ പ്രതിഷേധങ്ങളിലേക്കു കടക്കേണ്ടെന്നാണ് സി.പി.ഐ സംസ്ഥാന ഘടകത്തിന്റെ തീരുമാനം.
കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കേണ്ടത് സിപിഎം നേതൃത്വമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പ്രതികരിച്ചത്. പിഎം ശ്രീയില്‍ സിപിഎം എംപിമാര്‍ക്ക് എന്ത് റോളാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന് സിപിഐ എതിരാണ്. വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കുകയാണെന്നും ഡി. രാജ പ്രതികരിച്ചു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമാവുകയാണ് തന്റെ ഡ്യൂട്ടിയെന്നും കേരളത്തിന് ലഭിക്കാനുള്ള ഫണ്ടിനായി ഇനിയും മന്ത്രിമാരെ കാണുമെന്നും ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസ് കേന്ദ്രമന്ത്രിയെ കണ്ടത് എസ്എസ്‌കെ ഫണ്ടിന് വേണ്ടിയാണെന്നും ബ്രിട്ടാസിനെ വിശ്വാസമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ച് സിപിഎം രംഗത്തെത്തി.
അതേ സമയം ജോണ്‍ ബ്രിട്ടാസ് എംപിയുടെ പാര്‍ലമെന്റിലെ 'മുന്ന' പരാമര്‍ശം തിരിച്ചുപ്രയോഗിക്കുകയാണ് പ്രതിപക്ഷം.
സിനിമയിലെ മുന്നയൊക്കെ എന്ത്, ഇതല്ലേ യഥാര്‍ത്ഥ മുന്ന' എന്ന് ഷിബു ബേബി ജോണ്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. മതേതര കേരളത്തെ ഒറ്റിയ മുന്നയെ ഓര്‍ത്തുവെക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് കുറിച്ചു.ബ്രിട്ടാസ് തന്നെയാണ് കേരളത്തിലെ യഥാര്‍ത്ഥ മുന്ന എന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസും കുറിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/08/binoy-viswam-cpi-2025-09-08-13-56-18.jpg)
ആര്‍എസ്എസ് എഴുതിക്കൊടുക്കുന്ന അക്ഷരമാലകള്‍ മാരാര്‍ജി ഭവനുകളില്‍നിന്ന് കേരളത്തിലെ കലാലയങ്ങളിലേക്ക് ഇറക്കാന്‍ ബ്രിട്ടാസിനെ ആരാണ് ഏല്‍പ്പിച്ചത്? ആര്‍.എസ്.എസിനെതിരെ കവലകളില്‍ ചീറിപ്പായുന്ന എസ്.എഫ്.ഐ പോലും ബ്രിട്ടാസിന്റെ ഡല്‍ഹിയിലെ ഈ മധ്യസ്ഥവാസം അറിയുന്നില്ല.
പാര്‍ട്ടി ബ്രിട്ടാസിനെ ഏല്‍പ്പിച്ച പണിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ വഴിയില്‍ പോയി ഇരന്ന് വാങ്ങുന്നത്-നവാസ് കുറിച്ചു. ബ്രിട്ടാസ് എത്ര പാലങ്ങള്‍ ഇങ്ങനെ നിര്‍മ്മിച്ചുവെന്ന് മലയാളി ചര്‍ച്ച ചെയ്യണമെന്നും ഈ പാലം ചിലപ്പോള്‍ പാലത്തായി കേസിലേക്ക് നീളുമെന്നും നവാസ് കുറിച്ചു.
മുന്നമാര്‍ക്ക്എല്ലാക്കാലവും ആരുടെ കീഴിലും ഒളിച്ചിരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീഫ ഫേസ്ബുക്കില്‍ കുറിച്ചു. പുതിയ കാലത്തെ ഇടതുപക്ഷത്തിന്റെ പ്രോട്ടോ ടൈപ്പാണ് ജോണ്‍ ബ്രിട്ടാസെന്നും നജ്മ തബ്ഷീറ കുറിപ്പില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us