അപകടം കുറയ്ക്കാന്‍ പരിഹാരം തേടി.. കണമലയിലും കണ്ണിമലയിലും നാളെ സംയുക്ത പരിശോധന നടത്തും. ഉടനടി ചെയ്യാന്‍ സാധിക്കുന്ന പരിഹാര മാര്‍ഗങ്ങളും പരിഗണിക്കും

കണമല, കണ്ണിമല അപകട മേഖലകളിലെ റോഡുകളില്‍ റോഡിന് കുറുകെ ഇവ സ്ഥാപിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവും ജാഗ്രതയും ഉറപ്പാക്കാന്‍ സഹായകരമാകുമെന്നാണ് കരുതുന്നത്.

New Update
kanamala road-2
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കണമലയിലും കണ്ണിമലയിലും അപകടം കുറയ്ക്കാന്‍ പരിഹാരം തേടി നാളെ സംയുക്ത പരിശോധന നടക്കും. പോലീസ്, പൊതുമരാമത്ത് വകുപ്പ്, ദേശീയ പാതാ വിഭാഗം, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്ത സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

Advertisment

സംയുക്ത പരിശോധന സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും എരുമേലി, മുണ്ടക്കയം പഞ്ചായത്തുകള്‍ക്കും ഇതു സംബന്ധിച്ചു കത്തു നല്‍കി.

കഴിഞ്ഞ ശബരിമല സീസണില്‍ റോഡ് സേഫ് സോണിന്റെ ചുമതല വഹിച്ച ജോയിന്റ് ആര്‍ടിഒ ഷാനവാസ് കരീം ആണ് സേഫ് സോണ്‍ വിഭാഗവുമായി ചേര്‍ന്ന് വിവിധ വകുപ്പുകളെ ബന്ധപ്പെട്ട് ചര്‍ച്ച ഓണ്‍ലൈന്‍ യോഗവും സംഘടിപ്പിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായാണ് സംയുക്ത പരിശോധന.

ഉടനടി ചെയ്യാന്‍ സാധിക്കുന്ന പരിഹാര മാര്‍ഗങ്ങളില്‍ അപകട മേഖലയില്‍ രാത്രിയില്‍ റോഡിന് കുറുകെ അപകട സൂചന വെളിച്ചം സ്ഥാപിക്കുന്നത് പരിഗണിച്ചിട്ടുണ്ട്. ഒപ്പം വിവിധ ഭാഷകളില്‍ അപകട സൂചന മുന്നറിയിപ്പ് എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.

KANAMALA ROAD

കണമല, കണ്ണിമല അപകട മേഖലകളിലെ റോഡുകളില്‍ റോഡിന് കുറുകെ ഇവ സ്ഥാപിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവും ജാഗ്രതയും ഉറപ്പാക്കാന്‍ സഹായകരമാകുമെന്നാണ് കരുതുന്നത്.


ഇതുവഴി കടന്നു പോകുന്ന ഡ്രൈവര്‍മാര്‍ക്ക് വാഹനം തടഞ്ഞു നിര്‍ത്തി മുന്നറിയിപ്പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. ഏറെ ശ്രമകരമായ ജോലി ആണ് ഓരോ തീര്‍ഥാടക വാഹനവും തടഞ്ഞു നിര്‍ത്തി മുന്നറിയിപ്പ് നല്‍കല്‍. എത്ര പറഞ്ഞാലും എന്തൊക്കെ നിയന്ത്രണം കൊണ്ടുവന്നാലും അതൊന്നും ഗൗനിക്കാതെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍ നിരവധിയാണ്.


ഡ്രൈവര്‍മാരില്‍ മിക്കവരും മലയാളം അറിയുന്നവരല്ല. ഇംഗ്ലീഷ് വശമില്ലാത്തവര്‍ നിരവധിയാണ്. ഓരോ വാഹനവും തടഞ്ഞു നിര്‍ത്തി മുന്നറിയിപ്പ് പറയുമ്പോള്‍ അത് ഓക്കേ എന്ന് പറഞ്ഞു വാഹനം കടന്നുപോകും. ഇതേ വാഹനങ്ങളില്‍  അപകടത്തില്‍ പെടുന്ന കാഴ്ചയുണ്ടാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Advertisment