അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പോരാട്ടങ്ങളുടെ വിജയം. മലയോര ജനതയ്‌ക്കൊപ്പം നിലകൊണ്ടു ജോസ് കെ. മാണി എം.പി. നിയമസഭ ഒറ്റക്കെട്ടായി ബില്‍ പാസാക്കണമെന്നും ആവശ്യം

New Update
jose k mani baqaf bill rajyasabha

കോട്ടയം: ഏതു നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചേക്കാം എന്ന ഭീതിയിലാണു വനമേഖലയോട് ചേര്‍ന്നുള്ള ജനവാസമേഖലകളിലെ ആളുകള്‍ ജീവിക്കുന്നത്.

Advertisment

ആ അവസ്ഥയ്ക്കു മാറ്റം വരുമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഉറപ്പാണു ഇന്നു ജനവാസ മേഖലകളില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന കരട് ബില്ലിനു മന്ത്രിസഭ അംഗീകരാം നല്‍കിയതിലൂടെ യാഥാര്‍ഥ്യമായത്.


വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന നിലപാടാണു കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്.


വന്യജീവി സംരക്ഷണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും വന്യജീവി ആക്രമണങ്ങളെ ചെറുക്കാന്‍ ദേശീയ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.  

മുന്നണിക്കുള്ളിലും പുറത്തും മലയോര ജനതയുടെ ആശങ്കള്‍ക്കു പരിഹാരം ഉണ്ടാക്കാന്‍ കേരളാ കോണ്‍ഗ്രസ് അഹോരാത്രം പരിശ്രമിച്ചു. മുന്നണിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ വന്യജീവി സംഘര്‍ഷങ്ങള്‍ക്കെതിരായി കേരളാ കോണ്‍ഗ്രസ് (എം) നടത്തിയ പോരാട്ടങ്ങള്‍ മുന്നണി മാറ്റത്തിനെന്നുപോലും എതിരാളികള്‍ പറഞ്ഞുപരത്തി.

എന്നാല്‍, നിലപാടുകളില്‍ കേരളാ കോണ്‍ഗ്രസ് എമ്മും ജോസ് കെ. മാണിയും ഉറച്ചു നിന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പടെ കണ്ടു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസിനു സാധിച്ചു.


വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ നിയമനിര്‍മ്മാണത്തിലേക്കു സംസ്ഥാനം കടക്കുന്നതു കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളുടെ വിജയമാണെന്നാണ് ജോസ് കെ. മാണി എം.പി പ്രതികരിച്ചത്.  ബില്ലിനു മന്ത്രിസഭ അനുമതി നല്‍കിയത് അങ്ങേയറ്റം പ്രശംസനീയവും ജനോപകാരപ്രദവുമായ നടപടിയാണ്.


മനുഷ്യരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗത്തെ വെടിവെക്കുവാനുള്ള ഉത്തരവു നല്‍കാന്‍  കലക്ടര്‍മാരെ അധികാരപ്പെടുത്തുന്നതു മനുഷ്യ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കും. നിയമസഭ ഒറ്റക്കെട്ടായി ഈ ബില്‍ പാസാക്കണം.

അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ മൂലം കേരളത്തിലെ വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണ്.കര്‍ഷകര്‍ക്കു കൃഷിഭൂമിയില്‍ കൃഷി ചെയ്യുന്നതിനോ വിളവെടുക്കുന്നതിനോ സാധിക്കാത്ത അതീവ ഗുരുതരമായ സാഹചര്യമാണു നിലവിലുള്ളത്.


തൊഴിലിടങ്ങളിലേക്കു പോകുവാന്‍ പലയിടങ്ങളിലും കഴിയുന്നില്ല.കുട്ടികള്‍ക്കു വിദ്യാലയങ്ങളില്‍ പോകാനാവാത്ത സാഹചര്യമുള്ള സ്ഥലങ്ങളുമുണ്ട്.


വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്നു തീരുമാനം എടുത്തു നടപ്പാക്കാന്‍ കഴിയാത്തതു മൂലം വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

ഇതിനെല്ലാമുള്ള പരിഹാരമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു ചെയ്തിരിക്കുന്നത്. 1972 ലെ കേന്ദ്രഭന്യജീവി സംരക്ഷണ നിയമം ഭേദഗതികള്‍ വരുത്തില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനവിരുദ്ധവുമാണെന്നും ജോസ് കെ. മാണി എം.പി പ്രതികരിച്ചു.

Advertisment