/sathyam/media/media_files/2026/01/12/jose-k-2026-01-12-16-07-29.jpg)
തിരുവനന്തപുരം: കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം.
സമരത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുത്തു. എന്നാൽ സത്യാഗ്രഹത്തിൽ നിന്ന് കേരളാ കോൺഗ്രസ് എം നേതാവ് ജോസ്.കെ .മാണി എം.പി വിട്ട് നിന്നത് രാഷ്ട്രീയ രംഗത്ത് ചർച്ചയായി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സുപ്രധാന ഘടക കക്ഷിയുടെ നേതാവ് ഏറെ ഗൗരവമുള്ള സമരത്തിൽ പങ്കെടുക്കാത്തതാണ് ചർച്ചയായത്.
എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം ശ്രദ്ധേയമായി. സമരത്തില്‍ നിന്നും ജോസ് കെ മാണി വിട്ടു നിന്നതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
അദ്ദേഹം ഇപ്പോഴും ഇടത് മുന്നണിയിലെ ഘടകകക്ഷിയാണ് എന്നും സതീശൻ ചൂണ്ടിക്കാട്ടി. അവരുടെ വിശ്വാസ്യത നഷ്ടമാക്കുന്ന രീതിയില്‍ ഒന്നും പറയില്ല എന്ന് പറഞ്ഞ വി.ഡി. സതീശൻ മുന്നണിയിലേക്ക് അരെങ്കിലും പുതുതായി വന്നാല്‍ അത് മാധ്യമങ്ങളെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു. .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us